ബ്രിട്ടൻ എതിരെ പോരാടിയ
ധീരനായകരെ
ഭാരത ശില്പികളെ…..
നിങ്ങൾ ഉണർത്തിയ ഭാരതം…..
സ്വാതന്ത്ര്യത്തിൻ ഭാരതം……
ജാതിമതങ്ങൾ മറന്ന് പൊരുതിയ
ധീര ജവാന്മാരെ.,….
വന്ദനം വന്ദനം ഭാരതമണ്ണിൻ വന്ദനം……
സ്വാതന്ത്ര്യത്തിൻ അഭിമാനം…..
വേഷം, ഭാഷ മറന്ന് പോരാടിയ
ധീരജവാന്മാരെ……..
നാടിൻ മോചനം നേടാൻ
ജ്വലിച്ചു നിന്ന നായകരെ…….
സമരമുഖങ്ങളിൽ പോരാടി
ജീവന്‍ വെടിഞ്ഞ ദേശസ്നേഹികളെ…….
പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനു
ശബ്ദമുയർത്തിയ പോരാളികളെ…..
അടിമച്ചങ്ങല പൊട്ടിക്കാൻ
അഹോരാത്രം പണി പെട്ടവരെ……
ഈ ദിനത്തിൻ റിപ്പബ്ലിക്കിൻ
അനുസ്മരണം നമ്മൾ ഉണർത്തുന്നു……
ദേശസ്നേഹത്താൽ ജീവൻ വെടിഞ്ഞ നേതാക്കൾക്ക്‌
അനുസ്മരണം നമ്മൾ ഉണർത്തുന്നു……

സഫീല തെന്നൂർ

By ivayana