മരിച്ചതിനു ശേഷം
രചന : ജിസ ജോസ് ✍ അവൾമരിച്ചതിനു ശേഷംഏറെയൊന്നുംദിവസങ്ങൾ കഴിയും മുൻപ്അവളുടെആധാർ കാർഡോമറ്റേതെങ്കിലുംഅത്യാവശ്യരേഖകളോതിരയുന്നതിനിടയിൽപണ്ടത്തേതു പോലെനിങ്ങൾ പല്ലിറുമ്മുകയുംഒരു സാധനവുംവെച്ചാൽ വെച്ചിടത്തുകാണില്ലെന്നുപിറുപിറുക്കുകയും ചെയ്യുംവെച്ചത്അവളാണെന്നുംവെച്ചിടം എവിടെയാണെന്നുനിങ്ങൾക്കറിയില്ലെന്നുംമറന്നു പോവും.അരിശവും മടുപ്പുംസഹിക്കാനാവാതെനിങ്ങളവളുടെഅലമാരയിലുള്ളതെല്ലാംവലിച്ചുവാരി നിലത്തിടുന്നു.അലക്കിത്തേച്ചു മടക്കിയസാരികളുടെ ഗോപുരംഇടിഞ്ഞുലഞ്ഞുനിലത്തു വീഴും.മേലെ മേലെ അടുക്കിയബ്ലൗസുകളുടെകുത്തബ്മിനാർനിർദ്ദയം നിങ്ങൾ തകർക്കും.വീട്ടുടുപ്പുകൾ ,ഷാളുകൾബാഗുകൾ ,പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചകണ്ണാടിച്ചെരിപ്പുകൾ …ഉള്ളറയിലെകടലാസുഫയലുകൾ,ആൽബങ്ങൾ…
