Category: അറിയിപ്പുകൾ

തട്ടിൽ നടക്കലാൻ അന്നക്കുട്ടി പോൾ (91) നിര്യാതയായി

ഓസ്ട്രിയ: വിയന്ന – പ്രവാസി മലയാളികളായ ജിമ്മി തട്ടില്നടക്കലാൻ , ബാബു തട്ടില് നടക്കലാൻ , സ്വിസ് മലയാളികളായ ജോളി, ഫ്രാന്സിസ് എന്നിവരുടെ മാതാവ് അന്നക്കുട്ടി പോള് (92) അന്തരിച്ചു. പരേതനായ റിട്ട. ഫോറെസ്റ്റ് റെയിന്ജര് ഓഫീസര് തട്ടില്നടക്കലാന് പോളിന്റെ പത്നിയാണ്…

മൺചിരാത്

രചന : കത്രീന വിജിമോൾ❤ മുറ്റത്തിനറ്റത്തൊരു കോണിലായ്ഒറ്റയ്ക്കു മിന്നുന്ന മൺചിരാതേ…മങ്ങുന്ന നിൻ തിരി നാളത്തിനീവിങ്ങുന്നനോവിറ്റു വീഴുന്നപോൽകൊറ്റക്കുട നീർത്തി ഒറ്റയ്ക്കുനീഎത്തുന്നൊരാദിത്യനെന്നപോലെചുറ്റിലുമാശ്രiയിച്ചുള്ളവർക്കായ്തെറ്റാതെ വെട്ടം പകർന്നൊരച്ഛൻമറ്റുള്ളവർ ചൊല്ലും വായ്‌മൊഴിപോൽ“പെട്ടെന്ന് പോയതാണെന്റെയച്ഛൻ”കിട്ടിയില്ലിറ്റൊരു നേരമൊട്ടുംകിട്ടിയതാണിന്നീ മൺചിരാതുംവറ്റാത്ത നിൻ സ്നേഹ വാടിതന്റെമുറ്റത്തായ് ഓടി വളർന്നതും ഞാൻഏറ്റം കരുതലായ് കാക്കേണ്ട ഞാൻകാണാതെ…

ഓർമ്മയും മറവിയും.

രചന ~ ഗീത മന്ദസ്മിത… സെപ്റ്റംബർ -21 ലോക അൽഷിമേഴ്‌സ് ദിനം ഇരുളും വെളിച്ചവും ഇടകലർന്നൊരീ ജീവിത പാതയിൽവഴിയറിയാതുഴറുന്ന ഇടവേളകളിൽകാലമേറെയായ് ഊയലാടുന്നെൻ മനംഓർമ്മകൾതൻ താഴ്വാരങ്ങളിൽനിന്ന് മറവിതൻ തുരുത്തിലേക്കുംമറവിതൻ തീരത്തുനിന്നാ ഓർമ്മകളുടെ ഓളങ്ങളിലേക്കുംഎന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലി-തിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഇറക്കിവെക്കണമീ ഓർമ്മകൾതൻ ഭാരംഊയലാടുമെൻ മനം ആ മറവിതൻ…

ഓർമ്മകളായ്

കവിത : എൻ. അജിത് വട്ടപ്പാറ ഓർമ്മകളായ് , സ്നേഹ രാഗമാം ചില്ലകൾമോഹങ്ങളായെൻ രാഗതാളങ്ങളും ,സിന്ദൂര സന്ധ്യയിൽ മിന്നാമിനുങ്ങായ്എന്നും ജ്വലിക്കും പ്രകാശതന്തുക്കളും .കാറ്റിൻ കയങ്ങളിലാടിതിമിർക്കുന്നവൃക്ഷലതാതിതൻ യജ്ഞ പ്രദർശ്ശനം,ചന്ദ്രിക ചാലിച്ച വെണ്ണിലാവിൻ മാറിൽചാഞ്ചാടിയാടുന്നു ആത്മ പ്രതീകമായ് .അദ്വൈത സംഗീത രാഗ തലങ്ങളിൽസരിഗമ സംഗീതം…

തൂലിക

ശ്രീരേഖ എസ് ✍️ തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയുംപടവാളായ് തീരണമെങ്ങുമിത്തൂലിക!നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്നഇടിനാദമാകണമിത്തൂലിക!മനസ്സിൽ വിരിയും ആശയങ്ങളെയെന്നുംവിചിന്തനം ചെയ്തേററം ചാരുതവരുത്തി,അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.കാടുകയറുന്ന ചിന്തകളെയൊക്കെയുംനെഞ്ചകത്തിലിഴചേർത്തുവെക്കവേ,പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തുംതൂവൽസ്പർശമാണെന്നുമിത്തൂലിക!അകതാരിലൂറും കണ്ണീരും കിനാക്കളുംഅഭിമാനമേകും നിമിഷങ്ങളുംനിരന്തരമാരിലുമെത്തിക്കും സന്തത-സഹചാരിയാണെന്നുമെന്നുമിത്തൂലിക!

കേരകേദാര ഭൂമിക

സുദർശൻ കാർത്തികപ്പറമ്പിൽ* നേരുനേരുമനശ്വരസ്നേഹ-ചാരുസൈകതഭൂമികേ;കേരകേദാര കേരളാരാമ-തീരസൗഭഗേ,വെൽകനീകായലോളങ്ങൾ പാടിടുന്നുനിൻ,മായികാ,മധുരോന്മൊഴി!തായസങ്കൽപ്പമായതാരിലുംകായകാന്തി പൊഴിക്കയോ!വാരിളം തെന്നൽ വീശിയെത്തുമ്പൊ-ഴാരണ്യാന്തരഗഹ്വരേ,പാരമാത്മീയചിന്തകൾ നെയ്തു-ദാരമാനസനായിഞാൻ,ഘോരഘോരം തപസ്സനുഷ്ഠിച്ചു-പാരിന്നദ്വൈത ശീലുകൾ,ഓരോന്നായുരുവിട്ടുവേദാന്ത-സാരസൗരഭമാർന്നിതേ.സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-ന്നഞ്ചിതസ്നേഹധാരയിൽ,പഞ്ചമം പാടിയെത്രപൂങ്കുയിൽതഞ്ചത്തിൽ മതിമാധുര്യം!ആവണിപ്പൂക്കളൊന്നൊന്നായിറു-ത്തേവമാ,മണിമുറ്റത്തായ്,ആവോ,പൂക്കളമൊന്നൊരുക്കവേ;പാവനപ്രേമദായികേ,കാവ്യഭാവനാലോലയായെന്നി-ലാവിലങ്ങളകറ്റുവാൻ,നാവിൽ നാരായം കൊണ്ടെഴുതിയോ-രാ,വേദസൂക്തമോർപ്പുഞാൻ!ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-യോമലാളുഷസ്സന്ധ്യപോൽ,ആനന്ദാശ്രു പൊഴിച്ചമേയമാംജ്ഞാനവിജ്ഞാനഗീതകം,ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്സാദരമോതിയെന്നുള്ളിൽ,ചേലിയന്ന കിനാക്കളന്നെത്ര,ചാലെ നീമെനഞ്ഞാർദ്രമായ്!ജീവിതത്തിന്നമൂല്യ ഭാവനാ-കാവ്യകുഡ്മളമായ്‌ മുദാ,ആരിലുമാത്മ ചൈതന്യം തൂകി,ചാരെയെത്തുകയല്ലിഞാൻസഹ്യശൈലനിരകളാൽ ജന്മ-സൗഖ്യമേകുംമനോന്മയേ,കേരകേദാര കേരളാരാമ-തീരഭൂമികേ,വെൽകനീ.

സ്നേഹക്കൂട് അഭയമന്ദിരം

പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ…

അക്ഷരം, അക്ഷയം.

രചന : ഗീത മന്ദസ്മിത…✍️ മർത്യമനസ്സിന്റെ ചിന്തകളെമഷിതൊട്ടുണർത്തുന്നതക്ഷരങ്ങൾസർഗ്ഗസൃഷ്ടിക്കായി എന്നുമെന്നുംആശ്രയമീ സുവർണ്ണാക്ഷരങ്ങൾമനസ്സിൽ കിടപ്പതൊരു താളിലേക്കുംതാളിൽ കിടപ്പതങ്ങു മനസ്സിലേക്കുംമറന്നുപോകാതെ കുറിച്ചിടാനായ്മഹത്വമേറുന്നൊരുപാധിയല്ലോമനുഷ്യലോകത്തിനു വരദാനമായിപകുത്തു നൽകുവതീ അക്ഷരങ്ങൾഅക്ഷയമാകുമീ അക്ഷരങ്ങൾകൂട്ടിനായെന്നെന്നുമെത്തീടുകിൽഅറിവുകളൊന്നൊന്നായ് നേടീടുകിൽഅറിവിന്നക്ഷയ ഖനിയതുണ്ടേൽഅക്ഷരത്തിന്നാവനാഴിയുണ്ടേൽഅക്ഷൗഹിണിപ്പട കൂട്ടിനുണ്ടേൽഅറിവുകളായുധമാക്കീടുകിൽഅടിമകളാകില്ലൊരുനാളിലുംഅക്ഷരത്തിൻ തേരിലേറിയെന്നാൽആകാശ ഗോപുരം തൊട്ടേ വരാം…

അദ്ധ്യാ-പക ദിനം

ജനാർദ്ദനൻ കേളത്* സ്പർശനസുഖം മായ്ച്,ദർശന സുഖം തേടുംആപ്പിൽ, സ്നേഹ-പരിലാളനങ്ങളുടെകൌതുക വാക്കുകൾ!ഒളികണ്ണുകളൊപ്പിയെ-ടുത്ത രഹസ്യങ്ങൾമഞ്ഞളാടിയ പരസ്യ വിതാനങ്ങളിലൂടെആൻഡറോയ്ടിൽഓൺലൈൻ പഠനം!ജ്ഞാന വിദ്യാധിപൻഗൂഗ്ൾ, സർവജ്ഞപീഠത്തിൽ ഇരുന്ന്,വിലകാതെ, വലവെച്ച്,പ്രധാന ഓൺലൈൻഉപജ്ഞാതാവായി!ശാസ്ത്ര ഫാസിസം,കോവിഡ് – 19 ന്ക്രയപത്രം ചാർത്തി,വിദ്യാഭ്യാസ മുറയുടെഉടമാവകാശത്തീർപ്പ്ആഗോളവൽക്കരിച്ചു!വിരൽത്തുമ്പിൽവിളയാടുന്ന വിദ്യാ-ഭ്യാസ വിമതകളിൽവീർപ്പുമുട്ടി, ഗുരുകുല ശാസ്ത്രാഭ്യസനത്തിൻ്റെ-സംസ്കൃതിയിൽ നിന്നുംഗുരുത്വം വിട ചൊല്ലി!തെണ്ടാനിറങ്ങിയമകനോട്…

ചരിത്രവേരുകൾ

Shafi Velom* ഒരേ സ്വരമുള്ള പക്ഷികൾ മാത്രം ചിലയ്ക്കുന്ന രാഷ്ട്രം സ്വപ്നംകണ്ടുറങ്ങുമ്പോൾ,ചോരമണമുള്ള ചരിത്രം ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ,ഉറങ്ങാതിരിക്കൂ.ചരിത്രമില്ലാതാക്കാനാണ് ഒരുക്കമെങ്കിൽഒരുനിമിഷംആകാശത്തേക്ക് നോക്കുക.ഭൂമിയിൽ നടക്കുന്നതെല്ലാംആകാശത്തിന്റെ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.നിങ്ങളപ്പോൾ ആകാശത്തേക്ക് വെടിയുണ്ടകളെറിഞ്ഞ്ആകാശത്തിന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ നോക്കും.ഒടുവിലത്,തിരകൾക്കു നേരെ വെടിയുണ്ടകളെറിഞ്ഞത് പോലെയാവും.നിങ്ങളുടെ അവസാന ആലോചനയിൽ,ചരിത്രം കുഴിച്ചുമൂടാൻ തോന്നിയേക്കാം.അങ്ങനെ ;നിങ്ങളുടെ…