വാനരൻ
രചന : ജോയ് പാലക്കാമൂല ✍ കുണ്ടാമണ്ടി കൂട്ടങ്ങൾകൊമ്പിൽ ചാടി നടക്കുന്നുകണ്ടാലൊട്ടും ഭയമില്ലകണ്ടു ചിരിക്കാൻ വകയുണ്ട്കുണ്ടീലുള്ളൊരു വാലുണ്ട്.കുട്ടികൾ ചിലത് കൂട്ടുണ്ട്.കൂട്ടത്തോടെ ഇറങ്ങുമ്പോൾകുന്നിൽ അവരുടെ യുദ്ധങ്ങൾകുഞ്ഞുകുസൃതികൾ പറ്റിക്കുംകുറ്റം ചെയ്തൊരു മട്ടല്ല..കായും ,കനിയുംമതില്ലങ്കിൽകട്ടുപറിക്കാതെന്ത് വഴി?കൂട്ടക്കാർ ചിലർ വലിയവരായ്കുപ്പായത്തിൽ വിലസുന്നു.കൂട്ടിവളച്ചവർ വക്കുന്നു.കുറ്റം ഞങ്ങൾക്കെന്നിട്ടും.
