പാഠം ഒന്ന്: അടിമകളുടെ ചരിത്രം
രചന : ഫർബീന നാലകത്ത് ✍ ഓണത്തിന്റെ പത്തവധിയുംകുളിച്ചു കേറി ഒരുങ്ങിയുടുത്തൊരുതിങ്കളാഴ്ച്ച നാലാം പിരീയഡിലാണ്വളച്ച ചൂരലും കെട്ടിയ പേപ്പറും മടക്കിവിരട്ട്ചൂടൻ കണക്ക് മാഷ്കലിപ്പ് കാട്ടി കേറിവന്നത്.ഞാനപ്പോൾ ഏഴാം ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്നകൂറക്കറുപ്പുളള ചുരുണ്ട മുടിച്ചി.”എന്റെ മുത്തപ്പോയ്എന്നെ ജയിപ്പിക്കണേ..എന്റെ ദേവ്യയ് ബെല്ലിപ്പോൾ അടിക്കണേ..”അടുത്തിരുന്ന് അശ്വതി…
