സ്നേഹഗീതം
രചന : ഡോ, ബി, ഉഷാകുമാരി✍ വിജനതീരത്തൊരായിരമോർമ്മയിൽമുഴുകി ഞാൻ സ്വയം നഷ്ടമാകുമ്പോഴുംഅരികിലെത്താളിൽ കുത്തിക്കുറിച്ചുപോയ്‌അനഘസ്നേഹത്തെ വാഴ്ത്തുന്നൊരീരടി !വിരഹസംയോഗമാത്രകളെന്നുമീധരയിലാവർത്തനങ്ങളെന്നാകിലുംസരളസ്നേഹരസത്താൽ തളിർക്കട്ടെഹൃദയബന്ധങ്ങൾ,, ആർദ്രഹൃദന്തങ്ങൾ !വ്രണിതചിത്തരെ, ഉന്മാദഗ്രസ്തരെ,വിരഹതപ്തരെ, നിദ്രാവിഹീനരെ,,കവനപീയൂഷധാരയാലാവോളംകരകയറ്റുവാനെത്ര യത്നിക്കിലുംഅപരിഹാര്യമാമെത്രയോ ക്ലേശങ്ങൾഅവനിയിൽ മേല്ക്കുമേൽ പെരുകീടവേവെറുതെയെങ്കിലും മോഹിക്കയാണ് ഞാൻക്ഷിതിയിൽ കല്പകപാദപമാകുവാൻ
