‘വെറുമൊരു ജീവി ‘
രചന : ഗീത മന്ദസ്മിത പുതുവത്സരഘോഷങ്ങൾ കേട്ടിടുമീ വേളയിൽമറക്കാതിരിക്കാം പോയ വർഷം നമുക്കേകിയപുതിയ പാഠങ്ങൾ,തിരിച്ചറിവുകൾ..! ഓർക്കാം പോയവർഷത്തിൻനന്മയൂറും ചെയ്തികൾചേർക്കാം അതിലേക്കായ് പുതുവർഷത്തിൻപുതിയ കർമ്മ വീഥികൾ… ഓർക്കാം മഹാമാരിയിൽ മാഞ്ഞുപോയൊരാ മനുഷ്യബന്ധങ്ങളെ,മൺമറഞ്ഞൊരാ മനുഷ്യ ജന്മങ്ങളെ..!മഹത് വ്യക്തിത്വങ്ങളെ..!അണഞ്ഞു പോയൊരാ മൺചിരാതുകളെ… അഴിക്കാം മനസ്സിന്നാവരണം,ധരിക്കാം മുഖത്തായാവരണം,കൈയ്യകലത്തായ്…
