ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന : സതി സുധാകരൻ.

പട്ടണം വിട്ടൊന്നു പോകണം
ഇനിയെൻ്റെ ഗ്രാമത്തിൽ ചെല്ലണം. :
പൊട്ടിച്ചിരിച്ചുകൊണ്ടോടി വരുന്നൊരു കാറ്റിനോട്,
പട്ടണത്തിൻ കഥ ചൊല്ലണം.
ഓളങ്ങളലതല്ലും പുഴയുടെ വിരിമാറിൽ
നീന്തിത്തുടിച്ചു നടക്കണം.
കുന്നിൻമുകളിലെ അമ്പിളിമാമനെ
എത്തിപ്പിടിക്കുവാൻ നോക്കണം.
ഓലക്കുട ചൂടി ഞാറു നടുന്നൊരു
കൂട്ടുകാരോടൊപ്പം കൂടണം.
പച്ചപ്പട്ടുടയാട ചാർത്തിയ വയലിൻ്റെ
പാടവരമ്പിലൂടെ നടക്കണം.
മഴ പെയ്തു വെള്ളം നിറഞ്ഞു കിടക്കുമ്പോൾ
തവള തൻ സ്വരരാഗം കേൾക്കണം.
രാത്രികാലങ്ങളിൽ ഒഴുകി നടക്കുന്ന
മിന്നാമ്മിന്നിക്കൂട്ടം കാണണം.
ഹരിനാമ കീർത്തനം പാടുന്ന
കിളിയുടെ പാട്ടുകൾ കേട്ടങ്ങിരിക്കണം.
നെൽ വയൽ കൊയ്തിട്ട് പുത്തരിനെല്ലിൻ്റെ
കുത്തരിക്കഞ്ഞി കുടിക്കണം.
ഓർമ്മകൾമേയുന്ന നാട്ടിൻ പുറത്തിലൂടൊഴുകിയെനിക്കു നടക്കണം.

സതി സുധാകരൻ

By ivayana