കൊലവിളി
രചന : ശ്രീകുമാർ എം പി* മനുഷ്യ, നിനക്കെന്നെനേരെയറിയില്ലമാസ്മരലഹരിപടർത്തും മദ്യമായ്മദിപ്പിച്ചു നിന്നെപുണർന്നു കൊല്ലും ഞാൻ.എന്നിൽ രമിയ്ക്കുന്നുഎന്നിൽപ്പടരുന്നുഎന്നോടു ചേർന്നു പിന്നെന്നിൽ ലയിയ്ക്കുന്നു.എങ്കിലും നിനക്കെന്നെനേരെയറിയില്ല !നീയ്യെന്നെ യറിയുംനാൾ വരുമന്നേരം,നിന്നിലെ നിൻ പിടിനിന്നിലുണ്ടാകില്ല.നിന്റെ ഞെരമ്പിലെശക്തിയും വീര്യവുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ മനസ്സിലെഅഗ്നിയും ശോഭയുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ ശിരസ്സിലെബുദ്ധിയിലെന്നുടെമാസ്മര ശക്തികൾഫണം വിടർന്നാടും…
