വീട് അടുക്കളയാണ് …. Sreelatha Radhakrishnan
വീട് അടുക്കളയാണ്…..അടുക്കളയില്ലെങ്കിൽ വീടില്ല;വീട്ടുകാരുടെ സ്നേഹവും സന്തോഷവുംപരിഭവവും പിണക്കവുമെല്ലാംഅടുക്കളയിൽ കാണാം..വീട്ടിലുള്ളവർ പിണക്കത്തിലാവുമ്പോൾഅടുക്കളയും പിണക്കത്തിലാവും.പാത്രങ്ങളെല്ലാം വിറങ്ങലിച്ച് ,മുഖം കറുപ്പിച്ച് വീർത്ത മുഖത്തോടെ,കിടന്നു കളയും.തലേന്ന് കഴിച്ച ഭക്ഷണത്തിന്റെഅവശിഷ്ടങ്ങൾ ദൈന്യതയോടെനമ്മെ നോക്കിനിൽക്കും..അടുക്കളയിൽ സൂക്ഷിച്ച പഞ്ചസാരയുംമുളകും കടുകുമെല്ലാം മധുരമോ എരിവോപൊട്ടിത്തെറിയോ ഇല്ലാതെനിർജ്ജീവമായിരിക്കും.മുളകിന്ന് എരിവേറ്റണമെന്നുണ്ടായിരിക്കുംമഞ്ഞളിന്റെ വിളർച്ച കണ്ട് മടുപ്പായിപ്പോയതായിരിക്കും.പഞ്ചസാരയ്ക്ക് മധുരമായി…
