‘മുഖം’അറിയാത്തവരുടെ ലോകം.
രചന : വി.ജി. മുകുന്ദൻ ഈ മണ്ണും മരങ്ങളുംപുഴകളും പുഴുക്കളും പൂക്കളുംകാണുന്നു ഞാൻ;നിന്നേയും കണ്ടറിയുന്നുപലവട്ടം നോക്കി കാണുന്നു… മുഖം കണ്ട്അറിയുന്നു മനസ്സും…മുഖമാണല്ലോ മനസ്സിന്റെ കണ്ണാടി;കണ്ണിൽ നോക്കി കേൾക്കണംകണ്ണുകൾക്കുമുണ്ടനവധികഥകൾ പറയുവാൻ…! നിന്റെകൺമിഴികൾ നനയുന്നതുംതുളുമ്പുന്നതും,പ്രണയവുംകരുതലും തേങ്ങലുംമിന്നിമറിയുന്നതുംകാണുന്നു ഞാൻ; നിന്റെ കണ്ണുകളിൽജ്വലിയ്ക്കുംനിൻ മനസ്സുംകാണുന്നു!!.പക്ഷെ,കണ്ടിട്ടില്ല ഞാൻഎന്നെ..,എന്റെ മുഖത്തെ;അറിഞ്ഞില്ല…
