Category: അറിയിപ്പുകൾ

കേഴുന്ന കൊന്നമരം

രചന : ഗീത.എം.എസ്✍️ കൊന്നതില്ല ഞാനാരെയുമെന്നു ഞാൻചൊന്നതാരുമേ കേട്ടില്ലിതുവരെ‘കൊന്ന’മരമെന്നു ചൊന്നേവരുംഎന്നുമെന്നെ പ്രതിക്കൂട്ടിലാക്കുന്നു അന്യനാമങ്ങളുണ്ടെനിക്കെങ്കിലുംഅന്യമായിടുനിന്നവയൊക്കെയുംഅന്യനല്ല ഞാനെന്നിരുന്നീടിലുംഅന്യനെപ്പോലെ കാണുവതെന്തഹോ ‘കർണ്ണികാര’വും, ‘രാജവൃക്ഷ’ങ്ങളും‘ദീർഘഫല’മേകും ‘നൃപേന്ദ്ര’വുംഎണ്ണമില്ലാത്ത പേരുകളേറെയായ്ഉണ്ടെനിക്കെന്നറിയുക തോഴരേ കൊല്ലമേറെയായ് കേഴുന്നേൻ മാനസംകൊന്നതില്ല ഞാനാരെയും മാനസേ‘കൊന്ന’യെന്നൊന്നു മാത്രം വിളിക്കാതെ‘കണിക്കൊന്ന’യെന്നൊരു പേരെങ്കിലും മതി വർഷമെത്രയോ പോയ്മറഞ്ഞീടിലുംപുതുവർഷമെത്തുന്ന മേടപ്പുലരിയിൽകണ്ടുണരുന്നതേവരുമെന്നുടെതണ്ടുണങ്ങാത്ത സ്വർണ്ണമലരുകൾ…

എന്തിത്ര വെമ്പൽ

രചന : അനിയൻ പുലികേർഴ്‌ ✍ എല്ലാം കഴിഞ്ഞെന്നു കരുതുന്നുവോ സഖേഎല്ലാം തുടങ്ങുന്ന തേയുള്ളൂവെന്നറികവല്ലാത്ത പൊല്ലാപ്പിലാണെന്നറിയുകവല്ലതും അറിയുമോ മാറ്റിമറിക്കുവാൻകണ്ണു ചിമ്മി കിടക്കേണ്ട കാലമല്ലല്ലോകണ്ണുനന്നായ് തുറന്നങ്ങു വെച്ചിടുകമുന്നിൽ മറക്കാൻ കാഴ്ച തകർക്കാൻമുന്നിലെ വിനയത്തിൻ അഭിനയക്കാർചിതകളെ തീർപ്പവർ ചതുരംഗക്കളത്തിൽനിരത്തുന്ന തൊന്നും കരുക്കളല്ലല്ലോആത്മാവിനുള്ളിലെ വേദന കളിയാൻമുറിച്ചു…

ഉത്ഥിതന്റെ തിരുന്നാള്.

രചന : ഷൈലകുമാരി ✍ ഉത്ഥിതന്റെ തിരുന്നാള്,മണ്ണിൽ പുണ്യം പൂത്ത പെരുന്നാള്,തിന്മ കുരിശിൽ തറച്ചു,നന്മ കുരിശിൽ ജയിച്ചു!പാപികൾക്കു വേണ്ടി യേശുപ്രാണനെ വെടിഞ്ഞു,പീഡകൾ സഹിച്ചു,മേനി ചോരയാൽ വിയർത്തു!കുരിശിലേറ്റി ലോകം,സംസ്കാരവും നടത്തി,മൂന്നാം നാളുയർത്തു,ഭൂവിൽ പുണ്യം പൂത്തുലഞ്ഞു!തിന്മയെത്ര വളർന്നാലും,നന്മ തന്നെ ജയിക്കും,എന്നസത്യം തിരിച്ചറിഞ്ഞു,പെരുന്നാള് കൂടണം നമ്മൾ,ഈസ്റ്റർ…

ദുഃഖവെള്ളി

രചന : അശോകൻ പുത്തൂർ ✍ പിരിഞ്ഞതിൻ ശേഷമൊരുകവിതയെഴുതിചോരയിലൊട്ടിച്ച് പോസ്റ്റുചെയ്യുന്നു.കുറിപ്പ് വായിച്ച്നീയൊരു ചിരിചിരിക്കുംഎന്റെ മരണത്തേക്കാൾമുഴക്കമുള്ളത്അന്നായിരിക്കും ഞാൻ ദൈവത്തിന്പ്രാണൻകൊണ്ട്ഉപന്യാസമെഴുതുക.എഴുത്തു വായിച്ച്ദൈവവും ചിരിക്കുംപിന്നെ കുറിപ്പിനു മുകളിൽഅപായചിഹ്നം വരഞ്ഞ്ചതിക്കപ്പെട്ട ഒരുവന്റെതിരുഹൃദയംതൂക്കിയിടുംനിലവിളികളുംപ്രാർത്ഥനകളുംപള്ളിമണികളുടെ ഒച്ചയിലേക്ക്അടർന്നുവീഴും ആ ദിവസത്തെദുഃഖവെള്ളിയെന്ന്നീ പരിഹസിക്കും.

കണിക്കൊന്ന

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മേടപ്പുലരിയുടെ പൊന്നൊളിയിൽപൊൻ പ്രഭയാൽ പൂത്തുവിരിയും കർണ്ണികാരമേവിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങിനിൽക്കും പീത സുന്ദരീആലോലമാടി പുഞ്ചിരിക്കുംനിന്നെയല്ലോ കണ്ണനേറെയിഷ്ടംപീതവർണ്ണം തൂകും നീപീതാംബരന്റെ തോഴിയല്ലേകണ്ണിനു കണിയായുണരുംപൊൻ കണി കൊന്ന മലരേവിഷുപ്പക്ഷി തന്നീണത്തിൽനീ നൃത്തമാടു.

സന്ധ്യയ്ക്കു മുമ്പേ.

രചന : കൃഷ്ണമോഹൻ കെ പി ✍ ചെമ്പനീർപ്പൂവിൻ മണമേറ്റു നില്ക്കുമീചന്ദ്രികയ്ക്കെന്തിനീ ഭാവമാറ്റംചാരു സരോരുഹതീരത്തു നില്ക്കുമാചഞ്ചലചിത്തനെ കാണ്കയാലോ!ചിന്തിതനല്ലവൻ ചിന്താർമണിയായിചിന്തയിൽ വന്നങ്ങണഞ്ഞ കാര്യംചാമരം വീശുന്ന താരാഗണങ്ങൾ തൻചേലുറ്റവാക്കാലറിഞ്ഞതാലോ!സാഗരം കൈമാടിയെന്നും വിളിയ്ക്കുന്നസൂര്യൻ്റെയുള്ളിൽ പ്രണയമുണ്ടോസാദരമർക്കനെക്കൂപ്പുന്ന മാനിനിസാരോപദേശങ്ങൾ കേൾപ്പതുണ്ടോ!ഞാൻ വെറും ചന്ദ്രികയെന്നങ്ങുണർത്തുന്നഞായറിൻ തിങ്കളാം വാർമതിയ്ക്ക്എന്തിത്ര സങ്കടഭാവമെന്നോർത്തിതാഎന്നുമീ ഭൂമി…

പ്രണയവസന്തം

രചന : സതി സതീഷ്✍ ഒരു നോക്കു കാണുവാൻകാതോർത്തിരുന്ന വസന്തമേ…നിന്നെ കണ്ടുകൊതിതീരാതെവീണ്ടുമൊരു വിരഹക്കടലിൻതീരത്തായ് നമ്മൾ….പ്രണയത്തിന്നാഴമെങ്ങനെനിന്നെ അറിയിക്കുംവസന്തമേ..വാക്കുകളാൽവർണ്ണിക്കാനാവുന്നില്ലഅതിന്നാഴം…നിനക്കായ് മാത്രംതുളുമ്പുന്നൊരുതുള്ളി പ്രണയമുണ്ടെന്നിൽ .എല്ലാം മറക്കുന്നപ്രാണനായ പ്രണയം…മഴവില്ലിനെഹൃദയത്തിലേറ്റിയമഞ്ഞുതുള്ളിപോലെഅരുമയായ്തൊടുന്ന പ്രണയം..ചാറ്റൽമഴ പോലെ പ്രണയംമനസ്സിൻ നഗ്നതയിൽപാമ്പിനെപോലെപിണഞ്ഞാടുമ്പോൾതഞ്ചാവൂർശില്പം പോലെഞാൻ അനാവൃതയാകുന്നു

നമ്മൾ

രചന : എൻ. അജിത് വട്ടപ്പാറ✍ മണ്ണുവാരി ക്കളിച്ചോരാ ബാല്യങ്ങൾമനസ്സിനുള്ളിലെ നിറമാർന്ന നാളുകൾ,സ്വാർത്ഥമല്ലാത്ത സ്നേഹ പ്രയാണത്താൽമധുരമായ് ഹൃദയം പുഴയായൊഴുകുന്നു.ദിവ്യ രാഗത്തിനാത്മാർത്ഥ ചേതനവളരുമീ മണ്ണിൽ പൂർണ്ണ പ്രതീകമായ് ,അച്ഛനമ്മയും കൂടെ പിറപ്പുമായ്ദീർഘ നാളത്തെ മാനസ സങ്കല്പം.മക്കൾ തൻ ഭാവി ശോഭനമാകുവാൻസ്നേഹമായ് തീരുംഭാവി പ്രയത്നങ്ങൾ…

വിലാപം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കണ്ണുനീർപൊഴിച്ചയ്യോ,കരയുന്നൊരാകുഞ്ഞിൻ,ദണ്ണമൊന്നറിയുവാ-നാരൊന്നു തുനിഞ്ഞിടൂ! ജീവിതം വൃഥാവിലാ-പങ്ങളായ് മാറീടുമ്പോൾ,ഈ വിധംകരയുവാ-നല്ലാതെന്തുള്ളൂ,മാർഗം? അമ്മതൻ വേർപാടൊട്ടു,സഹിക്കാനാവാതുള്ളം;ഉൻമുഖം പിടയുമ്പോ-ളെന്തുഞാൻ ചൊല്ലീടേണ്ടൂ! പെറ്റതള്ളതൻ സ്നേഹംകുഞ്ഞിലേ പൊലിഞ്ഞീടിൽ;ഉറ്റതായ് വേറെന്തുള്ളൂ,പകരം വച്ചീടുവാൻ! പിഞ്ചിലേ മനസ്സനാ-ഥത്വത്തിന്നിരുൾ പൂകേ;നെഞ്ചിനുള്ളിലെ നീറ്റ-ലെങ്ങനെ,യടക്കിടാൻ! അമ്മയുണ്ടെങ്കിൽ കുഞ്ഞു,കരയുമ്പൊഴേതന്നെ;ഉമ്മകൾ കൊടുത്തുട-നാശ്വാസം പകർന്നേനെ! എത്തിടുമോരോനാളും;അത്രമേലഴൽ പേറുംഹൃത്തുമായല്ലോനട-കൊള്ളേണ്ടതതി…

നിലയും വിലയും

രചന : ഗീത.എം.എസ്…✍️ നിലവിളക്കരുത്വിലയില്ലാത്തിടങ്ങളിൽനിലവിളിക്കരുത്വിലയില്ലാത്തിടങ്ങളിൽനിലമൊരുക്കരുത്വിലയില്ലാത്തിടങ്ങളിൽനിലമളക്കരുത്വിലയില്ലാത്തിടങ്ങളിൽനിലമറക്കരുത്വിലയില്ലാത്തിടങ്ങളിൽനിലയുറപ്പിക്കരുത്വിലയില്ലാത്തിടങ്ങളിൽനിലയുറപ്പിക്കരുത്നിലയില്ലാക്കയങ്ങളിൽനിലംപതിക്കരുത്നിലയില്ലാത്തിടങ്ങളിൽ