ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

ചിറകറ്റ ദാഹങ്ങളേ … സുരേഷ് പാങ്ങോട്

ഈ മണ്ണിൽ അലിയാത്ത മോഹങ്ങളേചിറകറ്റ ദാഹങ്ങളേ…എന്നിൽ പടർത്തിയ പ്രണയത്തിൻ സ്വപ്നങ്ങൾമണ്ണിൽ അലിയുംവരെ മൊട്ടായിത്തന്നെ സൂക്ഷിക്കും ഞാൻ..അകലെയേതോ തണുപ്പിൽ വിരിയിച്ച പൂമ്പാറ്റയായിപാറിപ്പറന്നു നീ നടക്കുമ്പോൾഇവിടെ മോഹത്തിന്റെ താഴ്‌വരയിൽസ്വപ്നത്തിൽ അലിഞ്ഞു ഞാനുറങ്ങുന്നു..പുലരുവോളം കാണുന്ന സ്വപ്നങ്ങളിൽഒരു മാലാഖയായവൾ കൂടെയുണ്ടെന്നും…തേൻ നിറമുള്ള ചുണ്ടുകളിൽ നിന്നുതിരുംവാക്കുകളാലവൾ എന്നെ തളർത്തിടുന്നു…എങ്കിലും…

ഓണം“ ഫ്രീ“ ….. Pattom Sreedevi Nair

കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.മായിക പ്രപഞ്ചവും ,മാനിനിയും പിന്നെമായാത്ത മധുര സ്മരണയും ഫ്രീകിട്ടും.ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.സ്പന്ദിക്കും മനസ്സിന്റെ…

എന്റെ കുഞ്ഞാറ്റക്കുരുവിക്ക് അമ്മുവിന് ….. Shyla Kumari

പെണ്ണേ നിന്റെ വട്ടപ്പൊട്ട്കാണാനെന്തു ചേല്ചിരിയാലിവൾ തീർക്കുന്നൊരുബഹുവർണ്ണപ്രപഞ്ചംഅമ്മേയെന്നു കൊഞ്ചുന്നേരംനെഞ്ചേലൊരു മൊഞ്ച്കണ്ണേ നിന്റെ കാവ്യാഞ്ജലികേൾക്കാനെനെന്തു ചേല്നേരം കാലമൊന്നുമില്ലപാട്ടിന്റെ പാലാഴിതീർക്കുന്നിവൾ നാട്ടാരുടെസ്നേഹക്കിളിയായിസ്നേഹം കൊണ്ടു കൂടൊരുക്കിതാമസിക്കും പെണ്ണ്പട്ടുപോലെ മനസ്സാണിവൾ-ക്കിഷ്ടം കൊണ്ടു മൂടും.

തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ (98) സംസ്‌കാരം ശനിയാഴ്ച നടത്തും….. Sunil Tristar

പാലക്കാട് വടക്കഞ്ചേരിയില്‍ നിര്യാതനായ വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, (നാകപ്പുഴ കാക്കനാട് കുടുംബയോഗം) സംസ്‌കാരംഓഗസ്റ്റ് 29 ശനിയാഴ്ച നടത്തും.രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ സ്വവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍…

ഓണം …. ബേബി സബിന

പൊൻപ്രഭയുദിച്ചല്ലോ, നമ്മൾകാണും ശ്രാവണപുലരിയിതല്ലയോ,വന്നല്ലോ,വന്നല്ലോപാരിൽ, അഴകായ്ആമോദത്തിൻ നിറവാകുന്നൊരുത്സവം!പിഞ്ചിളംകാലാൽ തൊടിനീളേ..പൂക്കൂടയേന്തിപൂക്കളിറുത്തു,നടന്നൊരാബാല്യം,പൂവാടിപോലെ നിറയുന്നെൻസ്മൃതിയിൽ..മുക്കുറ്റിയും, നറുതുമ്പയും, കാക്കപ്പൂവും,നുള്ളി പൂക്കൂട നിറയ്ക്കെ, നമ്മളിൽപൂവിളിയുയർന്നു, പാരിലുമാകെയുയരുന്നുപൂവേ… പൊലി….പൂവേ… പൊലി… പൂവേഅഴകാർന്നൊരാസൂനങ്ങൾ നാമന്നുനുള്ളി,യങ്കണവേദിയിൽതീർത്തൊരാപൂക്കളം സ്നേഹദീപമായ്,ഓമൽക്കനവായിന്നുമെന്നിൽപൂവാടിതന്നിലെ,സൗരഭ്യമെന്നുമെന്നുംഎങ്ങും, വസന്തം തീർത്തുവല്ലോ…നാട്ടുമാഞ്ചോട്ടിലെ പൊന്നൂഞ്ഞാലിൽ,ആടിത്തിമർത്തന്തിയോളംവൈവിധ്യമാർന്നൊരാ കളികളാൽ,മോദമാക്കിയെന്നിലെ ഭൂതകാലംതുള്ളിത്തുളുമ്പുന്നെന്നിൽഓമൽക്കനവായൊരാ വസന്തകാലം✍ ബേബിസബിന

മലയാളിക്കും പൂക്കളം ….Rajesh Chirakkal

പൂക്കളം പൂക്കളംഓണത്തപ്പന് പൂക്കളംഓണത്തുമ്പിക്കും പൂക്കളംകാർമുകിൽ കണ്ടാൽമഴവില്ലാടുംമയിലമ്മക്കും പൂക്കളം.പൂക്കളം പൂക്കളം ,കാക്ക കൂട്ടിൽ കള്ളം,കാട്ടുന്ന കുയിലമ്മക്കും ,അണ്ണാറക്കണ്ണനും പൂക്കളം.കറ്റ കറ്റ കയറിട്ട് ..കയറാലഞ്ചു മടക്കിട്ട് ,നെറ്റിപൊട്ടം പൊട്ടിട്ട് ,മലയാളിക്കും പൂക്കളം.ആറപ്പൂവേ ആറപ്പൂവേ,തൃക്കാരപ്പനുംപൂക്കളം.കാണം വിറ്റിട്ടോണം ,ഉണ്ണുന്ന നാട്ടുകാർക്കും ,പൂക്കളം..പൂക്കളം പൂക്കളം .ഭാരതാംബക്കു പൂക്കളംഅതിർത്തി കാക്കുംസോദരർക്കുംആരോഗ്യം…

അത്തം വന്നു …. ശ്രീരേഖ എസ്

അത്തം വന്നു മുത്തം തന്നുപൊന്നോണത്തിനു നാന്ദി കുറിച്ചുകോടിവാങ്ങാം സദ്യയൊരുക്കാംകൊറോണാക്കാലമൊന്നു മാറട്ടെ തമ്മിലകലം പാലിച്ചങ്ങനെതൊടിയിലെ പൂക്കളിറുത്തീടാംഓണത്തപ്പനെ വരവേൽക്കാംഉള്ളതുകൊണ്ടൊരു സദ്യയുമാവാം. പരസ്പരം സ്നേഹം പങ്കുവെച്ചു –ള്ളതില്ലാത്തവർക്ക് നൽകീടാംഅതുകണ്ടുവരും മാവേലിതമ്പുരാൻഅനുഗ്രഹം നൽകി സന്തുഷ്ടനാവും ആർഭാടങ്ങളിത്തിരി കുറയ്ക്കാം ആഘോഷങ്ങളിനിയും വന്നീടുംഇത്തിരി ക്ഷമയാലൊത്തിരി നേടാംഅകലെയിരുന്നാശംസ നേർന്നീടാം.

ചിങ്ങപ്പാടം കദനങ്ങൾ ….Vasudevan K V

സങ്കര വിളകൾ വളക്കൂറ്ഊറ്റിയ പൊടി മണ്ണിൽമുള പൊട്ടുന്നതൊക്കെയും പതിരായി വളരും നാളുകൾ.പ്രളയം നക്കിയ വാക്കുവരമ്പത്ത്ഞണ്ടിന് മാളങ്ങളിൽ മൗനങ്ങൾപതിയിരിക്കുന്നുമട വീണ പാടത്തു മിഴിച്ചാലിലൂടെപായുന്നു കോരികെട്ടിയപ്രളയ നോവുകൾവെയിൽ ചൂട് തേടിതലപൊക്കാനാവാതെ കതിരുകൾക്കും കദനം.മൂത്തുവിളയാതെ മണ്ണിനെ പുൽകി നെൽച്ചെടികൾ ദയാവധം കാത്തു കിടപ്പ്.കടം തീരും കിനാവിൻതലപ്പുകളിൽ…

നിറകുടം ….. Unnikrishnan Balaramapuram

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് ഓർമ്മയായിസംഗീതപ്രതിഭയ്ക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് സമർപ്പിക്കുന്ന കവിത.. നിറകുടം.. കുഞ്ഞിളം പ്രായത്തിൽ സംഗീത സദസ്സിലെകോകിലമാകാൻ കഴിഞ്ഞ പുണ്യാത്മാവേ!ആദ്യ ഗുരുവായ താതന്റെ വീഥിയിൽ‘നൈസാം ദർബാറി ‘ ലെ ആദ്യ കാൽവയ്പ്പുകൾ . അപൂർവ്വ…

ഒരു നവ വത്സര ആശംസ …. Janardhanan Kelath

വീണിടുന്നോരിലക്കാമ്പിനേക്കാൾശക്തമാണീ തളിരിടും നാമ്പിൻ മൃദുലതമായുന്ന സന്ധ്യാസമസ്യയേക്കാളേറെദീപ്തമാണീ പ്രഭാതത്തിൻ മനോജ്ഞത! ചൊല്ലുന്ന വാക്കിലും ഹൃദ്യമാണെറെയീനവ്യപ്രതീക്ഷകൾക്കേകുന്ന ഭാവുകംപ്രത്യാശകൾ വിട്ടു പോകാതനശ്വരംപ്രാപ്തമാകട്ടെ മനോന്മയ സൗഭഗം! ഇന്നലെയും നാളെയും ഓർത്തു നാമിന്നുപ്രത്യക്ഷമാം സ്നേഹസ്വത്വം പുലർത്തുക!ഈ പുലരി നമ്മളൊന്നായ് വാഴ്ത്തുന്നജീവിത ദൗത്യമായ് സന്തുഷ്ടമാക്കുക! ഇന്നുമെന്നും ഒന്ന് നാമെന്നിരിക്കിലുംആശംസ ചൊല്ലുന്നതെന്നും…