പുണ്യതീർത്ഥം …. ജയദേവൻ കെ.എസ്സ്
ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽകർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾപുണ്യാഹമേകുന്നിരുട്ടുമാറ്റി..സുസ്മേരമോടംബരത്തിൽ വിളങ്ങിടുംതസ്മൈ വെളിച്ചമേകീടുവാനായ്,ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്തസ്യ സൗന്ദര്യമിരട്ടിയാകും..ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെനന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,തന്മാത്രയും ജപമാലയെണ്ണീടുന്നുഉണ്മയോടസ്തിത്വമുണ്ടാകുവാൻ..തദ്ദിനം വന്നുദിച്ചുത്തമനായ നീശുദ്ധിയോടേകുന്ന തൂവെളിച്ചം,മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരുംദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ… ജയദേവൻ