ഛായാ മുഖി … M B Sree Kumar
രണ്ടാം വാർഡിലെ ഏഴാമത്തെരോഗിയെ കണ്ടുവോ?അയാൾ നിശബ്ദമായി തേങ്ങുന്നുണ്ട്.മച്ചിന്മേൽ നോക്കി ഇടയ്ക്കിടെദീർഘനിശ്വാസങ്ങൾ പൊഴിക്കുന്നുണ്ട്. ആരോപ്രേമത്തോടെ കൊടുത്തപൂക്കൾക്കിടയിലൊരു –ചിലന്തി.വലകൾ നെയ്തപരാജയചിന്തയാൽഅയാളെ നോക്കിയിരിക്കുന്നു.ഒരു കണ്ണാടിയിൽ തെളിഞ്ഞഇനിയും പിറക്കാത്തസ്വപ്നങ്ങളുടെ വ്യാകുലത അയാളുടെ കണ്ണുകളിൽ. മാലാഖമാർഅയാളെ തളിർവള്ളികൾ കോർത്തമഞ്ചത്തിലിരുത്തി താരാട്ടുമ്പോൾ.ഘോര വർഷം. സുന്ദരിയായഒരു സ്ത്രീആശുപത്രി വരാന്തയിൽപകച്ച കണ്ണുകളോടെപടിയിറങ്ങുമ്പോൾനിശ്ശബ്ദതയുടെ ഘനീഭവം.