ചന്ദ്രനിൽ ചന്ദ്രയാൻ്റെ തിലകക്കുറി.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഇന്ദുകിരീടം ചൂടിഇന്ത്യ പുതിയ ചരിത്രമെഴുതി.രാജ്യത്തിന്നഭിമാനമായ് ചന്ദനിൽ,ത്രിവർണ്ണക്കൊടിയൊന്നു നാട്ടി.ചന്ദ്രനെ ചുoബിച്ചു ചന്ദ്രയാൻ,ഭാരത മക്കൾക്കഭിമാനമായി.സ്വർണ്ണവർണ്ണപ്പക്ഷി പോലെചന്ദ്രയാൻ ചന്ദ്രനിലിറങ്ങി.ചരിത്ര നിലാവു പരത്തിഐ എസ്സ് ആർ ഒയ്ക്കഭിമാനമായി.ചന്ദ്രനിൽ ടൂറൊന്നു പോകാംകുടിലൊന്നു കെട്ടി വസിക്കാംചിരകാല സ്വപ്നം സഫലമായ് തീരാൻഒത്തൊരുമിച്ചു മുന്നേറാം…