ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ഉമ്മൻ ചാണ്ടി എന്ന ജനനായകന് ഫൊക്കാനയുടെ ആദരഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സന്തത സഹചാരിയും മിക്ക ഫൊക്കാന പരിപാടികളിലും നിറസാനിദ്യവുമായിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീ ഉമ്മൻചാണ്ടിയുടെ മരണവാർത്ത വളരെ വേദനയോടെയാണ് നാം എല്ലാം കേട്ടത്. ഈ വിയോഗം ഫൊക്കാനയെ സംബന്ധിച്ചടത്തോളം വലിയ നഷ്ടമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഫൊക്കാനയുമായി സഹകരിച്ചു…

കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മാവേലിക്കര കൊല്ലശ്ശേരിൽ സുരേഷ് അലക്സാണ്ടർ (66) ഫ്ലോറൽ പാർക്കിൽ നിര്യാതനായി. കഴിഞ്ഞ 12 വർഷമായി എൽ.ഐ.ജെ. ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസർ ആയിരുന്നു. സൗദി അറേബ്യയിലെ 25 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2006-ൽ അമേരിക്കയിലേക്ക് കുടിയേറിയ അലക്സാണ്ടർ…

നിർമ്മല സ്നേഹമെ

രചന : എം പി ശ്രീകുമാർ✍ കന്യാമറിയമെകരുണാമയികനിവോടെ ഞങ്ങൾക്കായ്പ്രാർത്ഥിക്കണെനിർമ്മല സ്നേഹമെനിത്യപ്രകാശമെനിൻ നാമം വാഴ്ത്തുന്നുഞങ്ങൾപരിശുദ്ധ മാതാവെതൃക്കൈകളാലീഞങ്ങളിൽ സാന്ത്വനംപകരേണമെ.നൻമ തൻ പൂക്കൾ നീവിതറുന്ന പാതയെഎന്നുമെൻ പാദങ്ങൾമുകരേണമെ!ദൈവപുത്രനെലോകത്തിനേകിയദേവമാതാവെസ്നേഹസ്വരൂപനെഞങ്ങൾക്കേകിയകന്യാമാതാവെആ തിരുമുന്നിൽനമിക്കട്ടെആ കൃപ ഞങ്ങളിൽപതിയട്ടെഅവിടുത്തെ നാമംജയിക്കട്ടെഅവിടുത്തെ സ്നേഹംനയിക്കട്ടെ .

നഷ്ടബോധങ്ങളില്ലാത്ത കാലപ്പ കർച്ച

രചന : അനിയൻ പുലികേർഴ്‌ ✍ കാലത്തിൻ ദു:ർനടപടികളെകാലൂഷ്യമില്ലാതെ നേരിട്ടല്ലോകാരുണ്യത്തിനായിമുൻഗണനകാലത്തിൻ മുൻപേ നടന്നു നീങ്ങിജീവിതയാത്രയിൽ കണ്ടതിനെകൈ നീട്ടിയൊട്ടും വാങ്ങിയില്ലയാഥാസ്ഥിതിക കോട്ടകളിലെയാഥാർത്യങൾ തൊട്ടറിഞ്ഞ നേരംമനസ്സാകെ ചുട്ടുപൊള്ളിയപ്പോൾമാററത്തിനായ് ഏറെ ദാഹിച്ചല്ലോസമ്പന്ന സംസ്കാരസമ്പത്തിങ്കൽസുന്ദര ബാല്യം പിച്ചവെച്ചിട്ടുംസഹചരാംകൂടപ്പിറപ്പുകൾസകലതും നേടി വളർന്നപ്പോൾആശിച്ച പലതും ലഭിക്കാതെആശയറ്റങ്ങൂ തളർന്നുറങ്ങീലബന്ധനമായില്ലല്ലോ വിവാഹംബന്ധുരക്കാഞ്ചനക്കുട്ടിലായില്ലനാട്ടിലെ ചലനത്തിൽ…

☔മനമുലയ്ക്കുന്ന മഴയ്ക്കു മുന്നിൽ☔

രചന : കൃഷ്ണമോഹൻ കെ പി ✍ കരിമുകിൽ ച്ചേല ഞൊറിഞ്ഞുടുത്ത്കലി തുള്ളിയുറയുന്നു പ്രകൃതിയിപ്പോൾകടലലവാനോളമെത്തിടുന്നൂകടലോ,കരയെ ഗ്രസിച്ചിടുന്നൂകാറ്റിൻ്റെ ഹുങ്കാര നാദമിപ്പോൾകാതിൽ ഭയാനകമായി നില്പൂകാഴ്ച മറയ്ക്കും മഴയ്ക്കു മുന്നിൽകാലവും ജൃംഭിച്ചു നിന്നിടുന്നൂകാതരരായിക്കിടാങ്ങളിപ്പോൾകൺപാർത്തു നില്ക്കുന്നു കണ്ണീരുമായ്കാലം, മഴക്കാലമെങ്കിലുമീകാഴ്ചകൾ കണ്ടു ഹതാശരായികാത്തിരുന്നൂ നാം മഴയെത്തുവാൻകാലവർഷത്തിന്നു പാത തീർത്ത്കാലത്തിനൊത്തൊരു…

ഏകനീഡം

രചന : ബിജുനാഥ്✍ വഴി തെറ്റികോഴിക്കോടു നിന്നുംബേപ്പൂരിലേക്കുപോകുന്നനിരത്തിന്നോരത്തെത്തി,പുളിയും പിലാവുംതെങ്ങും കവുങ്ങുംതഴച്ചു നിൽക്കുന്നൊരുരണ്ടേക്കർ പറമ്പിലാണ്ചെന്നു കയറിയത്.ഓടു മേഞ്ഞ,പഴയ വീടിൻറഗെയ്റ്റു കടന്നെൻപാദം മുറ്റത്തെ മണൽത്തരിയോടൊട്ടിയുരുമ്മി നിൽക്കെ,സ്തബ്ദനായിപ്പോയീസൂക്ഷിച്ചു നോക്കുന്നേരം,വീടിൻറ കോലായയിൽ,ചാരുകസേരയിൽ,സ്റ്റൈലായിബീഡിയും വലിച്ചിരിക്കുന്നു,വൈലാലിൽബേപ്പൂർ സുൽത്താൻ.മുറ്റത്തു കഞ്ഞിവെള്ളംകുടിക്കുന്ന ആട്,ചിക്കിപ്പെറുക്കുന്നകോഴിക്കൂട്ടം,തൊടിയിൽഒട്ടകലെയല്ലാതെതൊട്ടുരുമ്മി നിൽക്കുംപയ്യും കുട്ടീം..അകത്തു നിന്നുംവന്ന ഫാബിത്താത്തഎന്നെകണ്ടുകയറി ഇരിക്കാൻപറഞ്ഞു.”എവിടെ നിന്നുവരുന്നു?”നവാബിൻറ സ്വരം.ഞാൻ…

‘ഓർമ്മ മഴ’

രചന : ബിനോജ് കാട്ടാമ്പള്ളി✍ പെരുമഴ പെയ്ത്തിന്റെ നനവുള്ളൊരോർമയിൽതൊടിയിൽ കളിക്കയാണെന്റെ ബാല്യം.കടലാസുവഞ്ചിയിൽ സ്മൃതികൾ നിറച്ചിട്ട്ഒഴുകി നടക്കയാണെന്റെ ബാല്യം.കലിതുള്ളിയാർത്തലച്ചെത്തുന്ന പുഴയുടെ തീരത്ത്ഭയമോടെ നിൽക്കുന്നൊരെന്റെ ബാല്യം.മുള്ളുകൾ കൊണ്ടെന്നെ നോവിച്ചിരുന്നൊരാകൈതപ്പൂ മണം കൊതിയോടെ നുകരുന്നൊരെന്റെ ബാല്യം.പ്രളയംനിറച്ചൊരാ വയലേലനടുവിലായ്ചെറുവഞ്ചിയൂന്നിയെൻകുഞ്ഞു ബാല്യം.കൂട്ടുകാരീ നീ പറഞ്ഞേൽപ്പിച്ചൊരാമ്പൽപ്പൂതിരഞ്ഞെന്റ സ്നേഹബാല്യം.മഴയിൽനനഞ്ഞൊരാപുസ്തകംമാറിലെ ചൂടാലുണക്കിയെൻ കുരുന്നു…

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച.

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ്…

മലിനമാക്കാത്ത ഭൂമി.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ നാടും നഗരവും മലിനമാക്കിമാലിന്യമെറിയുന്ന മാലോകരെനാളെയിഭൂമിയിൽ ജീവിക്കാനാകാതെപ്രാണനില്ലാതെ പിടയും നമ്മൾ.കട്ടുമുടിപ്പിച്ചും, വെട്ടിപ്പിടിച്ചുംവാരിക്കൂട്ടിയിട്ടെന്തു കാര്യം.ആരോരുമില്ലാതെ, ഒന്നു മുരിയാടാതെ,ഭൂമിയിൽ നിന്നു നാം യാത്രയാകും.ഇനിയൊരു തലമുറ ഈ ,പാരിടത്തിൽപാർക്കുവാനുള്ളതെന്നോർ ത്തിടേണം.മഹാമാരിതൻ പിടിയിലമർന്നിടാതെസംരക്ഷിച്ചിടേണം ഭൂ,മാതാവിനെ…ദാനമായ് കിട്ടിയ നീർത്തടത്തെമലിനമാക്കാതെ നാം നോക്കിടേണം.വായുവും വെള്ളവും…

🌜ഒരു നബി വാക്യദർശനം🌛

രചന : കൃഷ്ണമോഹൻ കെ പി ✍ മുത്തു നബിയ്ക്കു മുന്നിൽമുട്ടുകുത്തി നമിച്ചപ്പോൾമൊത്തമങ്ങുമനസ്സതിൽ അറിവുണർന്നൂയത്തീമെക്കാണുന്നേരം, പുഞ്ചിരിച്ചവനെത്തൻചിത്തത്തിൽ പ്രതിഷ്ഠിയ്ക്കാൻ പറഞ്ഞു നബിയത്തീമിൻകൈ പിടിച്ചു കൊണ്ടന്നങ്ങിരുത്തിയാഅത്താഴമൂട്ടുന്നവൻ ഉത്തമനാകുംഅള്ളാവിൻ ശിഷ്യന്മാരിൽ ഏറ്റവും മഹിതനാഅൻപുള്ള മനുഷ്യനെന്നവനോതുന്നൂഭൂമിയിൽ ജനിച്ചുള്ള മനുഷ്യരായവരെല്ലാംഭ്രാതാക്കളെന്നു തന്നെ നബി ചൊല്ലുന്നൂഭാരങ്ങളൊഴിവാക്കാൻ നിന്നുടെ സഹോദരൻഭാഷണമൊഴിവാക്കി നയിച്ചിടുന്നൂകാലത്തിൻ…