ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

എഴുത്തല്ല,
ജീവിതമാണ് എനിക്ക് വലുത്.

രചന : പള്ളിയിൽ മണികണ്ഠൻ✍ കുത്ത് വേണ്ട, നിന്റെകോമയും വേണ്ട നിൻകുത്തുവാക്കൊന്നുംവരാതിരുന്നാൽ മതി.കുത്തിത്തിരിപ്പിന്റെകുപ്പായമിട്ടെന്നെകുറ്റം വിളമ്പാൻവരാതിരുന്നാൽ മതി.നൂറുപേരെന്റെചുറ്റിലുണ്ടെങ്കിലുംആറ് നല്ല പേരാണെന്റെസൗഹൃദം.ഞാനവർക്കായ് രചിക്കുന്നവരികളിൽനീ വിഷം ചേർക്കാൻവരാതിരുന്നാൽ മതി.വീരവാദങ്ങളില്ലെന്റെരചനകൾവേണമെങ്കിൽമാത്രംനീ പഠിച്ചാൽ മതിവമ്പ് കാട്ടുവാൻകൊമ്പും കുലുക്കി നീഎന്റെ നേരെവരാതിരുന്നാൽ മതി.കൊച്ചുകൊച്ചുവരികളുമായി ഞാൻപിച്ചവച്ചു നടക്കുന്നവഴികളിൽഒച്ച വച്ചും,സ്വയം വിറ്റുമെന്നെ നീതാറടിക്കാൻവരാതിരുന്നാൽ…

സ്ത്രീ

രചന : ജയേഷ് പണിക്കർ✍ കൺതുറന്നങ്ങു ഞാൻനോക്കുമ്പോൾ കാണായിതങ്ങുനീലാകാശംമേലെകൈ നീട്ടിയെന്നെയണച്ചതാരോഭൂമിയാം അമ്മ താനതല്ലോവന്നതില്ലാരുമേ വാത്സല്യത്തേൻചോരും വാക്കുകൾ കേട്ടതില്ലനൊന്തു വിളിച്ചു കരഞ്ഞിടുമ്പോൾ കേൾക്കുവാനെന്നുമീവിജനമാം വീഥി മാത്രംപാപഭാരത്തിൻ്റെ ഭാരമേറ്റിപാരിലേക്കെന്നെ അയച്ചതീശൻതെരുവിലിന്നലയുന്നിതേകനായിഒരു പിടിവറ്റിനായ് പല നേരവുംനിഴലതു മാത്രമേ കൂടെയുള്ളൂനിറയും മിഴിയിതു തോരുകില്ലേനന്മയാണുള്ളിലതെങ്കിലുമെന്നുമേതിന്മകൾ മാത്രമേ കേൾപ്പതുള്ളൂസ്നേഹമങ്ങേകുകിലേറ്റം പ്രിയങ്കരിദ്വേഷമതെങ്കിലോ…

എവിടെ നീ,കൃഷ്ണാ.!

രചന : അജികുമാർ നാരായണൻ✍ ഇനിയെന്തുചെയ്യേണ്ടു,കൃഷ്ണാ,ഞാനുംഇനിയുള്ള കാലംകഴിച്ചിടുവാൻ.ഇനിയെന്തു പകരംവയ്ക്കേണ്ടു ഞാനുംഇനിവരും തലമുറ –യ്ക്കായി നൽകാൻ .ഇന്നുഞാനിവിടെയീകാണുന്നകാഴ്ചകൾഇടവീഥി പോർക്കളചോരയാർന്നുംഇമകൾനിറഞ്ഞിട്ടു,വിങ്ങുന്നൂ നെഞ്ചകംഇടവിട്ടിടവിട്ടുരോദനങ്ങൾ.ഇവിടിനി പൂവില്ല,ശലഭമില്ല !ഇത്തിരിയിളവേൽക്കാൻതണലുമില്ലഇവിടാരും കാണില്ലസ്വസ്ഥമനസ്കരായ്ഇനിയുമിനിയുംനടന്നിടുവാൻ !ഇടനെഞ്ചുപൊട്ടുന്നകാഴ്ചകൾ ഭൂമിയിൽഇടതടവില്ലാതെആർത്തനാദങ്ങളുംഇനിയും മരിക്കാത്തനന്മകൾ വിണ്ണിലുംഇനിവരുംതലമുറയ്ക്കായിനിൽപ്പൂ..ഇത്തട്ടകങ്ങളിൽപൊള്ളിയുരുകുന്നഇനിയുമണയാത്തപട്ടടകൾഇവിടെയും നടമാടുംകംസൻമാർ ഭൂവിലെഇഴയുന്ന ജീവനുംഅപഹരിപ്പൂ !ഇക്കാണും കാഴ്ചകൾപാരിൽവിഷമയമേറ്റുതറച്ചു തളർന്നുവീഴുമ്പോഴുംഅരുതരുതെന്നുപറയുവാൻ കാട്ടാളൻഅവതാരമെടുക്കാൻമറന്നുപോയോ .?നീതിക്കു തുലാസുപിടിക്കുന്ന…

ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്റർ ഫാ. ഷേബാലി (67) ഫിലാഡെൽഫിയായിൽഅന്തരിച്ചു.

ഫാ.ജോൺസൺ പുഞ്ചകോണം ✍ ന്യൂയോർക്ക് : ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്ററും മലങ്കര ഓർത്തോഡോക്സ്സുറിയാനി സഭയുടെ നോർത്ത്‌ ഈസ്ററ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും സെന്റ് തോമസ് മാഷഴ്സ് സ്ട്രീറ്റ്, ഫിലാഡൽഫിയ മാഷഴ്സ് സ്ട്രീറ്റ് സെന്റ് തോമസ്ഓർത്തോഡോക്സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു…

ദിവ്യദര്‍ശനം

രചന : പട്ടംശ്രീദേവിനായർ ✍ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്…പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്…മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ…ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു നില്‍ക്കുംആയിരംകണ്ണുകള്‍ നിര്‍വൃതിയായ്…അയ്യനേ..അയ്യപ്പാ…ശരണം…

ബാച്ച് മീറ്റിംഗ്

രചന : രാജേഷ് കോടനാട് ✍ നാൽപതു കഴിഞ്ഞവരുടെറീയൂണിയനിൽ നിന്നാണ്അടുക്കളയിൽഎന്നോ കളഞ്ഞു പോയഒരു പുഞ്ചിരിഅവർക്ക് വീണുകിട്ടിയത്.അന്ന് നഷ്ടപ്പെട്ട അധരാഭരണംതിരിച്ചു കിട്ടിയപ്പോൾഅതിലെ മുത്തുകൾഅന്നത്തേതിനേക്കാൾശോഭിക്കുന്നുണ്ടായിരുന്നു.പതിറ്റാണ്ടുകൾക്കിപ്പുറംകടുംമഞ്ഞ നിറത്തിലുള്ളപിയോണികൾഅന്നു തന്നെയാണ്പൂത്തുലഞ്ഞത്.ഗ്രൂപ്പുകയറിൽ തളച്ചിട്ടനാൽപതുകളെവസന്തത്തിൻ്റെ വെയിലാൽഫ്ലാഷ് അടിക്കുമ്പോൾചാടിയ വയറുകളിൽഒരു ഹാഫ് സാരിഓടിക്കേറുംചിലരിൽ,ചുരുക്കം ചില ചുരിദാറുകളും.ആണുങ്ങൾക്കാണെങ്കിൽമരുഭൂമിയായ ശിരസ്സിൽപരുവ തളിർക്കും.അടിവയറ്റിൽഒരു കമ്പിത്തീവണ്ടിയുടെ ഇരമ്പൽഉയർന്നുപൊങ്ങി…

🌹 അനുഗ്രഹമയി മാറിയ അനുഗ്രഹ മോൾക്കു വേണ്ടി🌹

രചന : ബേബി മാത്യുഅടിമാലി✍ പാരിനുമുഴുവൻ പ്രത്യാശനൽകുന്നഈശ്വരൻമനുഷ്യനായ് പിറന്നനാളിൽഒരുധനുമാസത്തിൻ തണുപ്പുള്ള രാത്രിയിൽഡിസംബറിൻമഞ്ഞിൻകുളിർമഴയിൽപാഴ്ജന്മമെന്നുഞാൻ കരുതിയെൻ ജീവിതത്തിൽപുതുജീവനായിയെൻ മകൾപിറന്നുഅനുഗ്രഹയെന്നൊരെൻ മകൾപിറന്നുജഗത്തിന്റെതമ്പുരാൻ അനുഗ്രഹിച്ചുഅന്ധകാരത്തെ മാറ്റിയെൻ ജീവിതത്തിൽദിവ്യപ്രകാശം പകർന്നു നൽകികൊടുംവെയിൽവാടി തളർത്തൊരെൻ ജീവിതംജീവന്റെജലത്താൽ അവൾനിറച്ചുചോദ്യശരങ്ങളിൽ ഉഴറിപിടഞ്ഞപ്പോൾഉത്തരമായിയവൾ അവതരിച്ചുചിരിക്കാൻ മറന്നൊരെൻ ജീവിതവഴികളിൽനിറപുഞ്ചിരിയാൽ കടന്നുവന്നുഅവൾ ആനന്ദതീർത്ഥംപകർന്നെനിക്ക്കാറ്റിലുലഞ്ഞൊരെൻ ജീവിത തോണിശാന്തമായ്കടവിൽ അടുപ്പിച്ചവൾഎൻജീവിതത്തിൽ…

മലയാളിയുടെ നാദപുണ്യത്തിന്റെ പിറന്നാൾ.

രചന : അൻസാരി ബഷീർ ✍ മലയാളിയുടെ നാദപുണ്യത്തിന്റെ പിറന്നാൾവേളയിൽ ഈ വരികൾ വീണ്ടും സമർപ്പിക്കുന്നു! 🌹❤️❤️❤️ എൻെറയാത്മാവിൻെറജാലകപ്പഴുതിലൂ‌-ടെന്നിൽപടർന്നൊരു സർഗ്ഗസംഗീതമേഎന്തിത്ര കരുണയെൻ ചിന്തയിൽ നൂപുരംബന്ധിച്ചുവെന്നെ അനുഗ്രഹിക്കാൻ…എത്ര വിലോല തലങ്ങളിലൂടെ നീഇത്രകാലം എന്നെ കൊണ്ടുപോയി…ഞാൻ –എത്ര വിഷാദങ്ങൾ വിസ്മരിച്ചു!എൻെറ കർണങ്ങൾ സ്വയംമറന്നെന്നിലേ-യ്ക്കേതോവികാരം പകർന്നുതന്നു..ദൈവം…

അവർ ചിരിക്കാൻ മറന്നു പോയി.

രചന : മൻസൂർ നൈന✍ വീട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല .വിശാലമായ മുറ്റങ്ങളും നിവധി മുറികളും .എല്ലാവർക്കും വേണ്ടി പുകയുന്ന അടുപ്പും ,വാട്ടർ അതോറിറ്റിയെ ഭയപ്പെടാതെ കോരിക്കുടിക്കാൻ കിണറ്റിലെ കുളിരുള്ള വെള്ളവും ,കിണറിലേക്ക് ഊർന്നിറങ്ങി വെള്ളവുമായികയറി വരുന്ന ബക്കറ്റിൽ നിന്ന് തലവഴിവെള്ളമൊഴിക്കുമ്പോൾ കിട്ടുന്ന…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ അവൾമരിച്ചതിനു ശേഷംഏറെയൊന്നുംദിവസങ്ങൾ കഴിയും മുൻപ്അവളുടെആധാർ കാർഡോമറ്റേതെങ്കിലുംഅത്യാവശ്യരേഖകളോതിരയുന്നതിനിടയിൽപണ്ടത്തേതു പോലെനിങ്ങൾ പല്ലിറുമ്മുകയുംഒരു സാധനവുംവെച്ചാൽ വെച്ചിടത്തുകാണില്ലെന്നുപിറുപിറുക്കുകയും ചെയ്യുംവെച്ചത്അവളാണെന്നുംവെച്ചിടം എവിടെയാണെന്നുനിങ്ങൾക്കറിയില്ലെന്നുംമറന്നു പോവും.അരിശവും മടുപ്പുംസഹിക്കാനാവാതെനിങ്ങളവളുടെഅലമാരയിലുള്ളതെല്ലാംവലിച്ചുവാരി നിലത്തിടുന്നു.അലക്കിത്തേച്ചു മടക്കിയസാരികളുടെ ഗോപുരംഇടിഞ്ഞുലഞ്ഞുനിലത്തു വീഴും.മേലെ മേലെ അടുക്കിയബ്ലൗസുകളുടെകുത്തബ്മിനാർനിർദ്ദയം നിങ്ങൾ തകർക്കും.വീട്ടുടുപ്പുകൾ ,ഷാളുകൾബാഗുകൾ ,പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചകണ്ണാടിച്ചെരിപ്പുകൾ …ഉള്ളറയിലെകടലാസുഫയലുകൾ,ആൽബങ്ങൾ…