ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ബിജു കാഞ്ഞങ്ങാട്✍

“ഞാൻ മരിക്കുമ്പോൾ
ഗൂഢഭാഷയിലുള്ള
ഒരു സന്ദേശം
വിട്ടുപോകും
കഴിഞ്ഞ ജന്മത്തിലെ
എൻ്റെ ഭാഷയെ
കണ്ടെത്തിയ നീ
നിശബ്ദയാവും
വരും ജന്മത്തിലെ
എൻ്റെ സൂക്ഷ്മശരീരത്തെ
കാത്ത് കാത്ത്
മൗനമായി ചിരിക്കും
ഇതല്ലാതെ
നിനക്കെന്താണ്
ചെയ്യാനാവുക?
മരണ ശേഷം
അൽപസമയത്തേക്ക്
പൂർവജന്മസ്മരണകൾ
നിലനിൽക്കുന്നത് പോലെ
നിന്നെ കാണുമ്പോൾ”
■■■■■
വാക്കനൽ

By ivayana