പുനർജ്ജനി
രചന : സതി സതീഷ് ✍ വാക്കുകൾ മരിക്കുമ്പോൾ“അരുതേ”എന്നലമുറയിട്ടുകണ്ണീർ പൊഴിക്കില്ല …പതം പറഞ്ഞു വിതുമ്പില്ല..കൂടെ കൂട്ടണമെന്ന്വാശി പിടിക്കില്ല…വാക്കുകളെരിഞ്ഞൊടുങ്ങിയചിതയിൽഎടുത്തുചാടിമൃതി വരിയ്ക്കില്ല…പുഞ്ചിരിയുടെകൊഞ്ചലുകളുടെ ആടയാഭരണങ്ങളഴിച്ചുവച്ച്മൗനത്തിൻവെള്ളപ്പുടവയണിഞ്ഞ്മൂകം തേങ്ങി വാക്കുകളുടെ പുനർജ്ജനിയ്ക്കായ്ഈ ജന്മം മുഴുവൻകാത്തിരിക്കും ..ചില ഒറ്റപ്പെടലുകൾഅങ്ങനെയാണ്…….ചില നിമിഷങ്ങളിൽനിസ്സാരമെന്നു തോന്നുന്നഒരൊറ്റനിമിഷത്തെഒറ്റപ്പെടലിന്റെവേദനയകറ്റാൻഒരു ജന്മം മുഴുവനുമുള്ളചേർത്തു നിർത്തലുകൾക്കാവില്ല.
