ധനുമാസരാവിൽ
രചന:- മാധവി ടീച്ചർ, ചാത്തനാത്ത്.* ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻമധുമാസരാക്കിളി പാടുകയായ്മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരിതൂകിയെൻ ചാരത്തണയുകയായ് ! വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്നമനമാകെയനുഭൂതി പൂത്ത കാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂ മാല്യം…
