നെരിപ്പോടുകൾ
രചന : മനോജ്.കെ.സി.✍ പുറംലോകമേ…ഒരോ അകംലോകവും ഉമിത്തീകണക്കേ നീറിപ്പുകഞ്ഞും ; പരക്കേ,അഗ്നിപർവ്വത സമാനേ തിളച്ചും മറിഞ്ഞുമാ…ദാമ്പത്യത്തിൻ അകായകളിൽ,എരിഞ്ഞൊടുങ്ങാനാകാതെ…നോവിൻ നീറ്റലടക്കി പുകഞ്ഞേകയാകും,ഓരോ പെൺഹൃദന്തങ്ങളിൽ…സൂര്യതാപത്താൽ പാതിവെന്തുരുകിടും ശാഖിതൻ നെറുകയിൽ…വറുതിയിൽ വെറിവീണ നീർത്തടസ്മൃതി പേറുംപൊന്നാര്യൻ പാടങ്ങളിൽ…നനവു തേടിപ്പായും വേരിൻ പഥങ്ങളിൽ…നുണക്കിലുക്കത്തിന്നഗാധ ഗർത്തങ്ങളിൽകുരുങ്ങിപ്പതറാത്ത മേധാമുനമ്പുകളിൽ…സ്തുതിപാഠകങ്ങൾക്കു പിന്നിൽ ഒളിഞ്ഞതാം…
