ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: ടെക്നോളജി

ഓറഞ്ച്

രചന : ശിഹാബുദ്ദീൻ കുമ്പിടി✍ ആസ്പത്രിക്കിടക്കയിലായഎന്നെ കാണാൻഅങ്ങാടിയിൽ നിന്ന്ഓറഞ്ച്തോട്ടങ്ങൾ കയറി വന്നു.കീറിയ ഇലകളുടുത്ത്അർദ്ധനഗ്നരായവർവരിവരിയായി വന്ന്റൂമിൽ കയറുന്നു.ചെരുപ്പിടാത്ത വേരുകളിൽമണ്ണടരുകൾ പൊടിയുന്നു.എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന എന്നെ‘കിടക്കൂ’ എന്നാംഗ്യംകാണിച്ചൊരു ചെടി പതിയെഓറഞ്ച് പൊളിക്കുന്നു.ജനാലക്കരികിലും വരാന്തയിലുംമാറിനിൽക്കുന്ന കുട്ടികൾക്ക്അല്ലികളടർത്തിവീതിച്ചു നൽകുന്നു.ഓറഞ്ചുഗന്ധത്തിൽപൊതിഞ്ഞ മുറിയെതൂവൽ പോലെകാറ്റ് താഴേക്കിടുന്നു.ഏതോ മീൻപിടുത്തക്കാരന്റെവലയിൽ കുടുങ്ങിയഅസ്തമയസൂര്യനെ പോലെ ഓറഞ്ച്!വലയുടെ…

വേനൽപ്പറവകൾ

രചന : തോമസ് കാവാലം.✍ എങ്ങുനിന്നു ഞാൻ വന്നെന്നറിയില്ലഎവിടേയ്ക്കു പോകുന്നെന്നുമറിയില്ലഎത്ര നാളായലയുന്നു വിഹായസ്സിൽകത്തുന്ന വേനലിൽ ചുറ്റും പറവഞാൻ. പകലിൻ സ്വപ്നങ്ങൾ പൊലിയുന്നു സന്ധ്യയിൽപതിരു പോലെ പറക്കുന്നു കാർമേഘവുംഇരവിന്റെ കണ്ണുകൾ തിമിരത്താൽ മൂടുന്നുവിരവോടാരുണ്ടീ വന്നിയെക്കെടുത്തുവാൻ? എത്ര വർഷമിവിടെ പെയ്തീടിലുംസത്രപാലകരെ പോലെ മനുഷ്യരുംനേത്രജാലകപ്പഴുതിലൂടെ നോക്കിയാൽഎത്രകാതം…

ഒരു ആക്ഷേപഹാസ്യം

രചന : ജോയ് പാലക്കമൂല ✍ പുരകത്തണ നേരത്ത്കോലൂരണതാരാണ്.അപ്പപ്പോൾ തക്കംനോക്കിചാടുന്നൊരു നേതാവോ?കടംകേറി മുടിഞ്ഞൊരുനാട്ടിൽകുഴലൂതണതാരാണ്.ഖജനാവിൽ കൈയ്യിട്ടവനായ്കള്ളക്കഥ മെനയുന്നവനോഇക്കാണും നാട്ടാർക്കെല്ലാംഇലയിട്ടു വിളമ്പണതാര്മലമേലേ കേറിയിരിക്കുംമരമണ്ടൻ രാജാവോ?കതിനപ്പുര ചാരത്ത്ചൂട്ടേന്തണതാരാണ്കഥയില്ലാജയ്പാടുന്നൊരുകഴുവേറിക്കൂട്ടം തന്നെതാൻ നിൽക്കണ കൊമ്പിൻമേൽവാളോങ്ങണതാരാണ്.ഇലയെല്ലാം ഈ നാടിൻജനമെന്നത് അറിയാത്തോർ.

ലാടം

രചന : ശ്രീദേവി മധു✍ ഗംഗാധരൻ കാളക്കഥകൾപറയുമ്പോഴൊക്കെയുംകാലിൽ ആണികൊണ്ടതു പോലെ പുളയുന്നതു കാണാം.‘കളഞ്ഞുകിട്ടിയ തങ്കം’ സിനിമ കാണാനായി പോയപ്പോഴാണ് ആദ്യമായിചെരിപ്പുവാങ്ങിയത്,ഞാൻ ചെരിപ്പിട്ടപ്പോഴാണ് കാളകളുടെ കാലിൽലാടം തറച്ചതും,അന്നു മുതലാണ്എൻ്റെ കാളകൾക്ക് കണ്ണുനീർച്ചാലുണ്ടായതും,ആ ചാലിലൂടെയാണ്ഞാൻ കഞ്ഞി കുടിക്കാൻ വകയുള്ളവനായതും,പെമ്പ്രന്നോരുടെ കാതിൽ പൊന്ന് അവിടെ സ്ഥിരമായി…

മരുപ്പച്ച

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ ഒരു കുഞ്ഞു സൂര്യനിന്നുണരുന്നു മുന്നിലായ്നിറ വജ്ജ്ര ശോഭയിൽമുഖം തുടുത്ത്ഇരവും ഭയക്കാതെയിനിയുള്ള പകലുകൾഹരിതാഭ ശോഭ നിറച്ചിടുവാൻപകരം തരാനൊരുനിറമുള്ള കനവില്ലകാണാക്കിനാക്കളും കൂടെയില്ലഇലകൾ പൊഴിച്ചിന്നുമൃതനായോരെന്നുടെസ്‌മൃതികളിൽ പൂക്കും വസന്തമാവാൻവഴി തെറ്റി വന്നതല്ലറിവിന്റെ പാതയിൽവഴിവെട്ടി വന്നതാണീ വെളിച്ചംഒരു കൈക്കുടന്നയിൽതെളിനീരുമായൊരുപൂർവ്വ ജന്മത്തിൻ സുകൃതമായിവേരറ്റു നിൽക്കുമെൻതരുവിൽ…

നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?

രചന : സഫി അലി താഹ ✍ നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?ഒരുപാട് സ്നേഹിക്കുന്നയാളാൽ പരിഗണിക്കപ്പെടണമെന്ന് കൊതിക്കാറുണ്ട്,അവരില്ലെങ്കിൽ നമ്മുടെലോകം ശൂന്യമാണെന്ന് വിചാരിക്കാറുണ്ട് ,ആ സാമീപ്യമില്ലെങ്കിൽ ശ്വാസംപോലും മന്ദഗതിയിലാകുന്നത് അനുഭവിക്കാറുണ്ട്…..ഉത്തരം ഇങ്ങനെയാണെങ്കിൽനിങ്ങൾ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് !അത്, നിങ്ങളെ കുറിച്ചുള്ള ഓർമ്മകളിൽ മാറാലകേറിയൊരാൾക്ക് വേണ്ടിയാണെന്നോർക്കണം.സ്വയം…

അമ്മയ്ക്കിഷ്ടം???

രചന : നിത്യ സജീഷ് ✍ അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെചെറിയ താളപ്പിഴകളിലായിരുന്നു തുടക്കം.എരിവിന് കണക്കില്ലാത്ത ഉപ്പുംമധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾഅമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തുപക്ഷെ പതിവായിഎന്നെ അമ്മയെന്നുംഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,ഉമ്മറക്കോലായിൽ അച്ഛന്റെ മുൻപിലൊരിക്കലുംവന്നിരിക്കാത്ത അമ്മകൈരണ്ടും കെട്ടിചാരുകസേരയിൽനിവർന്ന്…

കാഴ്ചകൾ

രചന : ശ്രീകുമാർ എം പി✍ ആകാശത്തിലെഅനേകം നക്ഷത്രങ്ങളിലൊന്നും,അവയൊക്കെഓരോ സൂര്യനായിരുന്നിട്ടുംഅപ്രകാരം നടിയ്ക്കുന്നില്ല.തങ്ങൾ വമ്പിച്ചഊർജ്ജ സ്രോതസ്സുകളാണെന്നൊഉജ്ജ്വലമായ തേജസ്സുതിർക്കുന്നെന്നൊഅവ ഭാവിയ്ക്കുന്നില്ല.ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയടങ്ങുന്നഒരു വൃന്ദം തങ്ങൾക്കു ചുറ്റുംപ്രദക്ഷിണം വയ്ക്കുന്നതായുംഅവ കരുതുന്നുണ്ടാവില്ല.പ്രപഞ്ചവ്യവസ്ഥയിൽസ്വന്തം ദൗത്യങ്ങൾഭംഗിയായി നിർവ്വഹിയ്ക്കുകയാവാംഅവയെല്ലാം ചെയ്യുന്നത്.പ്രപഞ്ചരഥംതനത് വ്യവസ്ഥകളോടെആദിമധ്യാന്തങ്ങൾനിർണ്ണയിയ്ക്കാനാവാത്ത വിധംഅവർണ്ണനീയമായ പ്രയാണത്തിലാണ് .എന്നാൽ,ഭൂമിയിലെ മനുഷ്യരിൽ പലരുംസ്വയം സൂര്യനായി കരുതുന്നു.തങ്ങൾ…

സന്ദർശകൻ

രചന : കെ ആർ സുരേന്ദ്രൻ ✍ നീയും ഞാനുംഒരേ സ്ഥാപനത്തിന്റെവെവ്വേറെ ശാഖകളിൽ നിന്ന്ഒരേ ദിവസമാണ്പുതിയ ശാഖയിൽജോലിയിൽ പ്രവേശിച്ചത്.നമ്മൾ ആദ്യമായികണ്ടുമുട്ടുന്നതും അന്നാണ്.പരസ്പരംപരിചയപ്പെടുന്നതും അന്നാണ്.സൗമ്യനും മിതഭാഷിയുംനാണം കുണുങ്ങിയുമായിരുന്നൂ നീ.എന്നേക്കാൾഏറെ സീനിയർ ആയിരുന്നു നീ.എനിക്കന്ന്തീരെ ചെറുപ്പം.ഇളം ചന്ദന നിറമുള്ള ഷർട്ടുംചാരനിറത്തിലുള്ളഅയഞ്ഞ പാന്റുമായിരുന്നൂനിന്റെ വേഷമെന്ന്ഞാനോർക്കുന്നു.കറുത്ത് കുടവയറോട്…

അക്ഷരം

രചന : ജയേഷ് പണിക്കർ✍ ഇക്ഷിതിയിലേറ്റം വിലയെഴുന്നഅക്ഷയഖനിയാണക്ഷരംഇഷ്ടമായീടുകിലങ്ങെങ്കിലോതൽക്ഷണം നമ്മെയനുഗമിക്കുംഎത്ര വിശിഷ്ടമീയക്ഷരപ്പൂവുകൾഅത്രയങ്ങേകും വസന്തവുമേനഷ്ടമാക്കീടരുതേയിവ നിങ്ങൾക്കുപുഷ്ടി വരുത്തിടും ജീവിതത്തിൽഎത്ര ലോകങ്ങളോ തീർത്തു നല്കുംപുത്തനറിവു പകർന്നു നല്കുംനശ്വരമായവയെന്നുമെന്നുംഅക്ഷരമാണെന്നറിയുക നീപൊന്നിൻ വെളിച്ചം പകർന്നങ്ങനെമണ്ണിലെഴുന്ന സൗഭാഗ്യമല്ലേവിജ്ഞാന ചെപ്പു നിറക്കുന്നതാംവിശ്വത്തിൻ മാണിക്യച്ചിപ്പിയല്ലേവിദ്യ തൻ ദീപം തെളിച്ചിടും നീവിശ്വത്തിനാനന്ദമേകിടുന്നുവിജയിയായ്ത്തീർക്കുമീ മാനവരെക്ഷരമില്ലാത്തതായി നീയൊന്നു…