ഹാ! മനുഷ്യൻ.
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ വലിയൊരു ഗോളത്തിലുപരിതലത്തി –ലരിച്ചുനടക്കുമുറുമ്പു പോൽ, മാനവൻ.വലിയവനെന്നു ധരിച്ചു നടക്കുമീമാനവനെത്ര നിസ്സാരനെന്നറിയുക! കണ്ണടച്ചൊന്നു തുറക്കുന്നതിൻ മുന്നേമണ്ണടിഞ്ഞീടുമൊരുവൻ, കാലൊന്നിടറുകിൽകാണുകിലവനുണ്ടു ഭാവം, ഭൂലോകംകൈകളാലമ്മാനമാടുവതവനെന്ന പോൽ. ഇന്നലെയെന്തന്നറിയാത്തൊരജ്ഞനിവ നിനിനാളെയുമെന്തന്നറിയാത്തൊരജ്ഞൻ !‘വർത്തമാനത്തിൻ ‘ ഔദാര്യരക്ഷയാൽമർത്ത്യനുയിരോടിരിപ്പൂ മാത്രകൾ സത്യമിതു! അതികായനെന്നവൻ ചിന്തിക്കയാ –ലപരജന്തുകുലത്തിനു…
