പുഴവക്കത്തെ വീട്
രചന : ദിലീപ് ✍ പുഴവക്കത്തെ വീട്ആകാശത്തിന്റെ ഗർഭപാത്രത്തിൽ മഴക്കുഞ്ഞുങ്ങൾചാപിള്ളകളാവണമെന്ന്പ്രാർത്ഥിക്കാറുണ്ട്, ചിലപ്പോഴൊക്ക പുഴമലമ്പാമ്പിനെപോലെയാവാറുണ്ടത്രെ, വാലുകൊണ്ട്ഇക്കിളിയാക്കിയുംഅരികിലൂടെഇഴഞ്ഞുനീങ്ങിയുംവീടിനോടൊപ്പംകളിച്ചിരുന്നു, രാവുകളിൽനിലാവിന്റെ ചുംബനത്തിൽനീലിച്ച പുഴ വീടിനോട്ഏറെ കഥകൾപറയാറുണ്ട്, വെയിൽ പൂക്കുമ്പോൾവീടിന്റ നിഴലിലൊതുങ്ങിഒന്ന് മയങ്ങാറുണ്ട്, പുലരികളിൽഓളങ്ങൾക്കൊണ്ട്കല്ലുകളിൽ ഈണമിട്ട്വീടിനെ വിളിച്ചുണർത്തും,വീടിനും പുഴയോട്സ്നേഹമായിരുന്നു, വിശക്കുമ്പോൾ മാത്രംപുഴ വീടിനുനേർക്ക്നാക്ക് നീട്ടാറുണ്ട്,അപ്പോഴൊക്കെവിദഗ്ദമായി വീട്ഒഴിഞ്ഞുമാറുകയും ചെയ്യും,…
