എരിഞ്ഞടങ്ങൽ
രചന : ജയൻതനിമ✍ കുരുന്നുകൾനൊട്ടിനുണഞ്ഞ് നക്കിത്തുടച്ച്കാട്ടുപൊന്തയിലേക്ക് വലിച്ചെറിഞ്ഞപ്പോൾഓർത്തിരിക്കില്ല ഉയിർത്തെഴുന്നേൽക്കുമെന്ന്.ഒരു നാൾമണ്ണിൻ്റെ ഗർഭപാത്രപുറ്റു പൊട്ടിച്ച്വിണ്ണിൻ്റെ വിരിമാറിലേക്ക്ഞാൻ തല ഉയർത്തി.ധരിത്രിയുടെ കണ്ണുനീർദാഹജലമായികൂമനും കുറുനരിയുംഉറക്കം കെടുത്തിയപ്പോൾരാപ്പക്ഷികൾ താരാട്ടു പാടി.ഇളംതെന്നൽ തൊട്ടിലാട്ടിമിന്നാമിന്നികളും താരാഗണങ്ങളുംകൺചിമ്മാതെ കാവൽ നിന്നു.ഓരില, ഈരില, മൂവിലഞാൻ വളരുകയായിരുന്നു.മാനം മുട്ടെ…!പക്ഷികൾക്കു ചേക്കേറാൻഞാൻ ചില്ലയൊരുക്കി.വെയിലത്തു തണലായിമഴയത്തു കുടയായി.കുസൃതികൾ…
