മരിച്ച ജോണിക്കുള്ള കത്തുകൾ
രചന : ജിബിൽ പെരേര✍ ജോണി മരിച്ച പിറ്റേന്ന്ഒരുപിടി കത്തുമായി പോസ്റ്റ്മാൻ വന്നു.കത്തുകളിൽ,കൊലപാതകമെന്ന് വീട്ടുകാർആത്മഹത്യയെന്ന് പോലീസ്വിധിയെന്ന് നാട്ടുകാർമുങ്ങിയതാണെന്ന് കടക്കാർആത്മീയതീർത്ഥാടനമെന്ന് മതംആനന്ദയാത്രയെന്ന് ബുദ്ധിജീവികൾവൃത്തികെട്ട തമാശയെന്ന് മിത്രങ്ങൾപ്രച്ഛന്നവേഷമെന്ന് ശത്രുക്കൾകള്ളയുറക്കമെന്ന് പലിശക്കാർനല്ലവനെന്ന് നന്മമരങ്ങൾപാഴ്ജന്മമെന്ന് മറ്റ് ചിലർവിശുദ്ധനെന്ന് വിദൂരത്തുള്ളവർപാപിയെന്ന് പറുദീസവാസികൾ.അക്കൂട്ടത്തിൽ ,ജോണി എന്നുമെന്നുംഎന്റേത് മാത്രമാണെന്ന്ഒരു ഊമക്കത്ത് ..ശവപ്പെട്ടിയിൽ…
