പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ
രചന : രാജുകാഞ്ഞിരങ്ങാട്✍ അറിയാതെ തീയ്യിനെ തൊട്ടതു –പോലെയാണ്നിന്നെ ആദ്യമായ് തൊട്ടത്ആ തീയ്യിൽ നിന്നാണ്നമ്മിൽ പ്രണയം കുരുത്തത് .അപ്പോൾ,ഉള്ളിലും, ഉടലിലും ഉത്സവംനടക്കുകയായിരുന്നു പ്രണയം ഒരു രാഷ്ട്രമാണ്ഒരു രാഷ്ട്രത്തിലുമില്ലപ്രണയിക്കാത്തവരായി ആരും പ്രണയം ഒരടയാളമാണ്ഹൃദയത്തിൻ്റെ അഗാധതയെതൊട്ടു വെയ്ക്കുന്ന അടയാളം വായിക്കാത്ത പുസ്തകമാണ്പ്രണയംഅതിന് പുതുപുസ്തകത്തിൻ്റെമദിപ്പിക്കുന്ന ഗന്ധം…
