താളം തെറ്റിയ ജീവിതം
രചന : രാജീവ് ചേമഞ്ചേരി✍ കുരങ്ങിൻ്റെ ജന്മമായിന്നും ചാഞ്ചാടി!കുരയ്ക്കാനനുവാദമില്ലാത്ത നായായീ!കളിച്ചു നീങ്ങുന്നയീ ജീവിതനാടകം –കറുപ്പിൻ്റെയതിപ്രസരം കാണ്മൂയുള്ളിൽ? കമനീയമായൊരുങ്ങീടും സദ്യയിലെപ്പോഴും –കൂട്ടായെന്നും സുഗന്ധമേകി ചേർന്നീടവേ!കഴിച്ചു കഴിയുമ്പോൾ നാക്കിലമൂലയിൽ –കുപ്പതൊട്ടിയ്ക്കൊരു വിരുന്നുകാരനായ്! കാലങ്ങളിത്രയും നന്മകൾ ചെയ്തീടിലും-കുത്ത് വാക്കുകൾ ശരമായ് പാഞ്ഞടുക്കുന്നുക്രൂരമാം നിമിഷങ്ങൾ താണ്ഡവനടനമായി-കുത്തൊഴുക്കിലകപ്പെട്ട് കണ്ണിലിരുട്ടായ്!…
