കടഖാദകം
രചന : എൻ. കെ അജിത് ആനാരി✍️ മഴപോയി മഞ്ഞുവന്നെത്തുന്ന കാലത്തുപൊഴിയാതിലത്തുമ്പിൽ വന്നുനില്ക്കുംഒരുമഞ്ഞുതുള്ളിയായ് നീയെൻ്റെ മനസ്സിൻ്റെ-യതിഹൃദ്യഭാഗത്തു വന്നുനിൽപ്പൂ !പുലരിക്കു പൂർവാംബരത്തിൽ നിന്നെത്തുന്ന-യരുണൻറെ കിരണങ്ങളേറ്റുവാങ്ങിയത്പലവർണ്ണകിരണമായ് ഞങ്ങൾക്ക് നല്കുന്നഹിമമുത്തുകണമാണ് നിന്റെ സ്മിതം !മധുമുറ്റിയൊഴുകുന്ന ചഷകോപമാനമായിമൊഴിമുറ്റിനില്ക്കുന്നൊരധരത്തിലായ്വെറുതേപറന്നെത്തിയൊരുചുംബനത്തിനായ്മനമാകുമളിയിൽ തുടിപ്പൂ ഭ്രമം !കരിനീലമിഴികൾ തിളങ്ങുമ്പോളനുരാഗ-തിരവന്നുവീശുന്ന വദനാംബുജത്തിലായ്അഴകുള്ളമറുകൊന്നു കണ്ണേറ് തട്ടാതെരചനാകരൻ…
