പകലിരുട്ടുമ്പോൾ
രചന : ബാബു തില്ലങ്കരി* ഇരുട്ടിനെവെട്ടി പിളർക്കണംവെളിച്ചത്തിൽനീതിയെനൃത്തമാടിക്കുവാൻ.നിലവിളികളെചുട്ട് ചാമ്പലാക്കണംസത്യത്തിന് വസന്തങ്ങളായ്വിരിയുവാൻ.മരച്ചനീതിയെതറച്ചുതള്ളണംനിലാവുപൂക്കുമ്പോൾപ്രണയം തളിർക്കുവാൻ.അടിവയറ്റിൽവിശപ്പുകത്തുമ്പോൾഅടർത്തിമാറ്റണംനശിച്ച അന്ധകാരത്തെ.ഇരുട്ടും പകലുംഇണചേർന്നുപുഷ്പിച്ചസന്ധ്യയ്ക്ക് കൊളുത്തണംനിറഞ്ഞ സ്വാതന്ത്ര്യം.വേരലിഞ്ഞ ചിന്തയുടെമുനമൂർച്ചകൂട്ടി മുന്നേറണംമുഷിഞ്ഞുനാറും നിലപാടിന്റെകറുത്ത മുനയൊടിക്കുവാൻ.
