മറവിയിൽ വീണ മനസ്സ്.
കവിത : വി.ജി മുകുന്ദൻ* ഒരിക്കൽ,കണ്ണട തിരയുകയായിരുന്ന അവൻതിരച്ചിലിനൊടുവിൽകണ്ണുകൾ കളഞ്ഞുപോയികണ്ണാടിയ്ക്കു മുന്നിലെത്തിരണ്ടും വീണ്ടെടുത്ത്വിജയശ്രീലാളിതനായി…!!മറ്റൊരിക്കലവൻഅവനെ തേടിതെരുവിൽ അലഞ്ഞുനടന്ന്പോലീസ് വണ്ടിയിൽവീട്ടിൽ എത്തിയപ്പോൾ;അച്ഛന്റെ ഉന്നതിയിൽമകന് അഭിമാനവുംഭാര്യയ്ക്ക് അപമാനവുംതോന്നിയിരിക്കാം…!!പലപ്പോഴുംപാതിവഴിയിൽസ്വയം നഷ്ടപെട്ട്അവൻ,മറവിയുടെഅന്ധകാരത്തിലേക്കുള്ളയാത്ര തുടങ്ങിയിരുന്നു…!!പിന്നീട് കാണുമ്പോഴെല്ലാംഅവനവന്റെമുറിയിൽതന്നെനടന്നുകൊണ്ടിരിക്കുകയുംഎന്തെങ്കിലുമൊക്കെപിറുപിറുക്കുകയുമായിരിക്കും..!!മനസ്സ് നഷ്ടപെട്ട കണ്ണുകളിൽകാർമേഘങ്ങളില്ലാത്തനീലാകാശത്തിന്റെ തെളിച്ചവുംചിലപ്പോൾ ശൂന്യതയുടെഇരുട്ടുമായിരുന്നു…!!ചിലനേരങ്ങളിൽപേര് പറഞ്ഞ് വിളിച്ചാലുംതട്ടി വിളിച്ചാലുംമുഖമൊളിപ്പിച്ച്അവൻ….കളഞ്ഞുപോയ മനസ്സിനെതിരയുകയായിരിക്കും…!!!മറവിയുടെ ശൂന്യതയിലേയ്ക്ക്എത്തിപ്പെട്ട അവന്റെ…
