വിരസത …. Kala Bhaskar
രണ്ട് ചായ നേരങ്ങൾക്കിടയിലെവിരസത ;രണ്ട് സന്ധ്യകൾക്കിടയിലെ രാത്രി,ഒരു കപ്പു കട്ടൻകാപ്പിക്ക്കൈ നീട്ടുന്നു.പൊടിയോപാലോതീയോ വെള്ളമോഇത്തിരിക്ക് മധുരമോബാക്കിയില്ലല്ലോഎന്ന് ഓർക്കുന്നു,മടുക്കുന്നു,തണുക്കുന്നു;വിരലുകൾ കോച്ചുന്നു.രണ്ട് കാലുകൾക്കിടയിലെവിരസതയിലേക്ക്രാത്രിയിലേക്ക്കൈകൾ,ഉടൽ മുഴുവനുംപിൻവലിക്കപ്പെടുന്നു.മറവിയുടെ പുതപ്പെടുക്കുന്നു.അവനവനിലേക്ക്ചുരുണ്ടുകൂടുന്നു.കാപ്പി ഒരു സ്വപ്നംപോലുമാവാൻസാധ്യതയില്ലാത്തചില മനുഷ്യർപുലർച്ചവരെയുംഉണർന്നിരിക്കുന്നു.