രചന : ജെസ്റ്റിൻ ജെബിൻ.

ആണി തറയ്ക്കുമ്പോളത്
ആരുടെ
കൈ വെള്ളയാണെന്നറിയുക
അല്ലെങ്കിൽ
താനേ തുളയുന്നത്
നിൻ്റെ തന്നെ
ആയൂർരേഖയായിരിക്കും
ഒറ്റിക്കൊടുക്കുമ്പോളത്
ആരുടെ
സിരകളെയാണെന്നറിയുക
അല്ലെങ്കിൽ
ചീന്തപ്പെടുന്നത്
നിൻ്റെ തന്നെ
സിരകളായിരിക്കും
ചുംബിച്ചൊറ്റുമ്പോളത്
ആരുടെ
വദനമാണെന്നോർക്കുക
അല്ലെങ്കിൽ
പൊള്ളിപിടയുന്നത്
നിൻ്റെ തന്നെ
അധരമായിരിക്കും
ക്രൂശ്ശിലേറ്റുമ്പോളത്
ആരയാണെന്നറിയുക
അല്ലെങ്കിൽ
മരിച്ച് മണ്ണടിയുന്നത്
നീ തന്നെ ആയിരിക്കും.

ജെസ്റ്റിൻ ജെബിൻ

By ivayana