മഴക്ക് മണ്ണിനോട്
രചന : ജോളി ഷാജി ✍ മഴക്ക് മണ്ണിനോട്പ്രണയം പെരുകുമ്പോൾപൊരുതി ജയിക്കാൻമനുഷ്യന് കഴിയില്ല…ഒന്നിച്ചൊന്നായിഇണപിരിയാതെനിങ്ങൾ കടൽ തേടിഅകലുമ്പോൾകൂടെ കൊണ്ടുപോകുന്നതെത്രജീവനുകളെയാണെന്നോ…മുന്നിൽ കാണുംതടസ്സങ്ങൾ തട്ടിമാറ്റിഉഗ്ര കോപികളായിമണ്ണും മഴയുംകുത്തിയൊലിക്കുമ്പോൾഒരു നാട് പോലുംഭൂവിൽനിന്നും മറയുന്നു…പ്രണയം പെരുത്തനിങ്ങൾ മണ്ണിലൊന്നായിദുരന്തംവിതക്കുമ്പോൾഉരുകിയൊലിക്കുന്നുമർത്യന്റെ കണ്ണുകൾ…ഒറ്റ മഴയെതാങ്ങാൻ കഴിയാത്തവരിലേക്ക്ഒരു കടലായ് നീപെയ്തിറങ്ങുമ്പോൾനിന്നെക്കുറിച്ചുകവിത രചിച്ചവർപോലുംനിന്ദയോടിന്നുപുച്ഛിച്ചു പുലമ്പുന്നു…ഓ പ്രിയപ്പെട്ടവളേമടങ്ങൂ…
