ഇപ്പോഴത്തെ എന്റെ കേരളം.
രചന :- ബിനു. ആർ. പറയുവാനെനിക്കുനാണമാകുന്നെന്റമ്മേ,പുലകുളികൾ കുളിച്ചുമടുക്കുന്നമിഥ്യാഭിമാനികൾ നിറഞ്ഞ കേരളം കണ്ടിട്ട്.നിലതെറ്റിയ ഭരണതെമ്മാടിക്കൂട്ടങ്ങൾ കട്ടുമുടിച്ചു ദരിദ്രയായകേരളം കണ്ടിട്ട്.മാനത്തേപൂക്കടമുക്കിൽ ജോലിക്കുതെണ്ടുന്നനാടായിമാറി, മുഴുവൻ സാക്ഷരമായവിവേകബുദ്ധികൾ നിറഞ്ഞ കേരളം കണ്ടിട്ട്.അയ്യോയെന്റെയമ്മേ പറയുവാൻ നാണമാകുന്നൂ,പെരുമഴയിൽമുങ്ങിപ്പോയ പാമരരാംമലയാളിമക്കൾക്കായെന്നപേരിൽ തെണ്ടിപ്പെറുക്കിയനാണയത്തുട്ടുകളിൽ കയ്യിട്ടുവാരി, ബന്ധുക്കൾക്കായിവാരിക്കോരികൊടുക്കുന്നപ്രബുദ്ധകേരളത്തിന്റെ നാണംകെട്ട വായ്ത്താരികൾ കേട്ട്.നാണമാകുന്നെന്റമ്മേ, അമ്മയെയും പെങ്ങളെയും…
