ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

രചന : ജലജ പ്രസാദ് 🙏🏼

“ഹലോ,, വിനയ് രാജ്.. എന്തേ. work Sheet ചെയ്ത് അയച്ചു തരാതിരുന്നത്.. ഒരു പ്രവർത്തനമല്ലേയൂള്ളൂ.. വേഗം തരൂ ട്ടോ.”
“അതേയ്.,, മിസ്’. ഇവിടെ കറങ്ങുവാ “
എന്തേ വിനയ്?
“ഞങ്ങക്കിവിടെ range കമ്മിയാ
മിസ്സിട്ട work open ആയീല,, “
ഓ.. അതു ശരി, Save ചെയ്തുവെച്ച് എല്ലാം ശരിയാവുമ്പോ ചെയ്യണേ.
എന്നിട്ട് ടീച്ചറിന് Personal നമ്പറിലേക്ക് അയച്ചോളൂ
“OKമിസ് ‘Thank u…”

🌹 ”ഹലോ നമ്പർ 2 അബിൻ?ന്താ മോനേ മൂന്നാല് ക്ലാസായി ലോ മിസ്സാക്കുന്നു.ന്താണാവോ കാര്യം’?
അതേ … ടീച്ചർ .. ഒരു കാര്യം പറയാനുണ്ട്. പക്ഷേ അമ്മ പറയും.”
”ശരി. അമ്മ പറയട്ടെ “
ടീച്ചർ’.. നമസ്തേ.
മോന് മൂന്നാല് ക്ലാസ് മിസ്സായി. കുട്ടീടച്ഛന് പണിക്കു പോവാൻ വയ്യാത്ത അവസ്ഥയാണ്.
നാല് മക്കൾക്കും ഓൺലൈൻ ക്ലാസ്.നെറ്റ് കേറ്റിയാൽ വേഗം തീർന്നു പോണു.
എല്ലാം കൂടി ഒക്കണില്ല ടീച്ചർ… “


“ഓ.. ഒന്നും അറിഞ്ഞില്ലട്ടോ.
ക്ലാസിന് ശേഷം വിശദമായി വിളിക്കാം.
മക്കൾക്ക് ക്ലാസ് നഷ്ടമാവില്ല’
വിഷമിക്കരുത്.”
എല്ലാം സുഖാവട്ടെ വേഗം “
🌹 ഹലോ.. is. it No 34? എന്തേ മിണ്ടാതിരിക്കണ്‌ പറയൂ.
ആ. ടീച്ചറേ, എനിക്കൊരു പ്രശ്നം ണ്ട്.
ന്താ കുട്ടീ പ്രശ്നം പറയൂ.
അതേയ്, എനിക്ക് എല്ലാം കൂടി കൂട്ടീട്ട് കൂട്ന്നില്ല
ഗണിതത്തിൻ്റെ കാര്യമാണോ? മിശ്ര ഭിന്നവും വിഷമഭിന്നവും തമ്മിലാ?

ശ്ശോ… അതൊന്ന‌ല്ല’ ഞാൻ മമ്മയ്ക്ക് കൊടുക്കാം “
”ഹലോ ടീച്ചറേ,
‘പറയൂ. ”
അതേ ..ഓളെക്കൊണ്ട് എല്ലാം പാടെ കൂട്ടീട്ട് കൂടണില്ലോലും..ന്താന്ന്
യ്ക്ക് നിശ്ചല്ല
ഓ. അപ്പോൾസ്കൂൾ പാഠങ്ങൾ ഒന്നും നോക്കാൻ സമയം കിട്ടണില്ല,നോക്കാറില്ലെന്ന് സാരം.ല്ലേ.?”
അതല്ല.. ന്നെക്കൊണ്ട് പറ്റുമ്പോലൊക്കെ ഞാൻ പറയണണ്ട്. “

ശരി. എല്ലാം പഠിക്കണം. സമയം കണ്ടെത്തണം. ശ്രദ്ധിക്കണം ട്ടോ… “
“ശരി ടീച്ചർ .. ”
🌹 ഗോപീ ദാസ് ..ഹല്ലാ ..
ക്ലാസ് തുടങ്ങീട് അര മണിക്കൂറായി .ന്തേ വരാൻ വൈകി?”
“അതേ ,അച്ഛച്ഛൻ വന്നു’ അപ്പോ അച്ഛച്ഛൻ്റെകൂടെ വർത്താനം പറഞ്ഞിരുന്നു.നേരം പോയതറിഞ്ഞീല “
അച്ഛച്ഛൻ പോയോ? “
”ല്ല. ഒരാഴ്ച കഴിഞ്ഞേ പോവൂ
ക്ലാസ് ഞാൻ കണ്ടോളാം ട്ടോ..” ടീച്ചറ് പേടിക്കണ്ട.”
ശരി.അതു മതി. എല്ലാം കാണുന്നു,കേൾക്കുന്നു, ചെയ്യുന്നു എന്ന് സ്വയംഉറപ്പു വരുത്തണം”
“തീർച്ചയായും ടീച്ചർ”

🌹 ഹായ Roll No 8 നിസാർ അഹമ്മദ് ..? പടയണിയിലെ അവസാന ഖണ്ഡിക വായിച്ച തരൂ”
ആ ” ടീച്ചറേ, ഇത് നിസാറി നറുമ്മയാ.. ഓൻ പന്തുകളി കാണാണ് .പ്രസൻറ് പറഞ്ഞിട്ട് ഓടി.”
“അവനൊന്നു കൊടുക്കൂ ഫോൺ:
”ടാ…ദാ അന്നെ ടീച്ചറ് ബിളിച്ചണ്.. വേം വാ”
“ടീച്ചറേ.ഞാൻ പ്രസൻറ് പറഞ്ഞീന്”
”ന്നിട്ട് പന്തുകളി കാണുകയാണോ?”
”അമ്മോനും ണ്ട്. അമ്മോന്റൂടെ കാണുമ്പം നല്ല രസാ..”
കൊള്ളാലോ .ഉമ്മച്ചി ക്ലാസിലും നീ ടീവീലും!
അപ്പോ ഏഴിലേക്ക് പോണ്ടേ?”
ഉം..,ഞാൻ നാളെ ക്ലാസ് കേട്ടോണ്ട് ‘ ട്ടോ, ടീച്ചർ .. ”
”കേൾക്കണംഞാൻ നാളെ നിന്നെ വിളിക്കും ട്ടോ.”
oK ടീച്ചർ ..

🌹 “ഹലോ.. അജയ് ബിബിൻ… നമ്പർ 4
വായിച്ച തൊന്നും ശരിയാവണില്ലല്ലോ. വായനയൊന്നുമില്ല.ല്ലേ?”
“ആ …ടീച്ചറേ.ഞാനവൻ്റെ അമ്മ നിഷ.
ൻ്റെ ടീച്ചറേ. ഓൻ തീരെ വഷളായിക്ക്ണ് – പുസ്തകംന്ന് പറയണത് തൊറക്കൂല.
ഇപ്പോം കൊറേ മീനോളും കിളിയോളും ണ്ട്. എപ്പളും അവറ്റോൾടെ പിന്നാലെയാ.
ഞാൻ പറഞ്ഞു മടുത്തു ടീച്ചറേ. ദാ. ങ്ങള് നല്ല കണക്കിന് പറഞ്ഞോള്. കുട്ടിയോട്. ദാ..ഞാൻ ഓന് കൊടുക്കാം.”
“അജയ്.
രാത്രീം മീനിൻ്റെ പിന്നാലെയാ..?”

അല്ല ടീച്ചർ.
“ഓൺലൈൻ ക്ലാസിൽ
നോട്ടമൊന്നുമില്ല?”
ഉണ്ട് ടീച്ചർ ‘ കൊറച്ചൊക്കെ നോക്കാറുണ്ട്.”
കൊറേ നോക്കാനുള്ള പ്പോ കുറച്ച് നോക്കിയാ മതിയോ? എല്ലാ ദിവസവും എല്ലാ പാoവും വായിച്ച് പഠിക്കണേ .ഞാൻ ഇടക്കിടെ വിളിക്കും”
”ok..ശരി ടീച്ചർ”

🌹 ഹലോ ടീച്ചറേ, ഞാൻ സിനാൻറുമ്മയാ..
അതേയ്.. ടീച്ചറേ.. ഓൻ ക്ലാസില് പ്രസൻറും പറഞ്ഞിട്ട്
ഓലെ ഗ്രൂപ്പില്
ചാറ്റിംഗാ.
നിങ്ങള് ഓനെ ഇപ്പത്തന്നെ വിളിക്കണേ.ഞാം പറഞ്ഞൂന്ന് പറയല്ലേ. ഓൻ ന്നെ കാട്ടും.. അതാ
” ഉവ്വോ “താങ്ക് യൂ .ഞാൻ വിളിക്കാം ട്ടോ ഇപ്പത്തന്നെ “
ശരി ടീച്ചർ .

🌹 ഹലോ മിൻഹ… കഴിഞ്ഞ കുറേ ദിവസായി ക്ലാസിൽ absent ആണല്ലോ. എന്തു പറ്റി?
ഹലോ മിൻഹാ.. എന്താ മിണ്ടാത്തെ?
ഞങ്ങൾക്ക് രണ്ടാൾക്കുമ്പാടെ ആകെ ഒരു ഫോണേള്ളൂ മാഡം.
ദാ ഉമ്മ പറയും ”
“ഹലോ ടീച്ചറേ. ഇവിടെ രണ്ടു കുട്യോൾക്കുമ്പാടെ ഒരു ഫോണേ ള്ളൂ ചെറിയോള് വല്യവാശിക്കാരിയാ. നൊലോൾച്ച് ഓളയ്ക്കാരം എന്നും ഫോണ് ക്ലാസില് ഇരിക്കണ്. “
അതാണ് കാര്യം ല്ലേ.ചെറിയാൾ ഏതു ക്ലാസിലാ ?”

“ഓള് LKGല് ”
LKG ജീലും രാത്രി ഒരു മണിക്കൂർ ക്ലാസോ ?”
ഉം..ഓക്ക് നല്ലഷ്ടാ.
മിൻഹ മടിച്ചിയാ .ഫോണ് ഓൾക്ക് കൊട്ത്തിട്ട് വേറെത്തേലും ചെജ്ജും ഓള് .”
”അപ്പോ ക്ലാസ് കാണാറേയില്ല?”
“ഉം..ഞാൻ നിർബന്ധിച്ച് ചെലേതെല്ലാം കാട്ടും. വായിപ്പിച്ചും.
ൻ്റെ ടീച്ചറേ.ഉസ്കൂളൊന്ന് തൊറന്നാ മതിയായ്ന്.
ശരിക്കും മടുത്തിക്ക്ണ്.
“സാരല്ല. ഒക്കെ ശരിയാവും LKGയേക്കാൾ ആറാം ക്ലാസിന് ശ്രദ്ധ വേണേ.”
ഉം..ഇനി ശ്രദ്ധിക്കാം ടീച്ചർ”
ശരി.

🌹ഹലോ ടീച്ചർ… ഇത് ശ്രുതിയുടെ അച്ഛനാണ്.
അവൾക്കിന്ന് സങ്കടാണ്. ഞാൻ എത്ര പറഞ്ഞിട്ടും
ടീച്ചറെ കാണണംന്ന്.”
”ന്താ കാര്യം ആവോ?”
“ദാ. ഞാൻ ശ്രുതിക്ക് കൊടുക്കാം.” അവൾക്ക് വീഡിയോ call വേണം ത്രേ.
ശരി. കൊടുക്കൂ… ഞാൻ വിളിക്കാം.
ഹലോ ശ്രുതിക്കുട്ടീ… എന്തേ കാര്യം’ പറഞ്ഞാട്ടേ..
” ഞാൻ വായിച്ചത് ശരിയായില്ലാന്ന് പറഞ്ഞപ്പോ സങ്കടായി. എനിക്കിതുവരെ ടീച്ചറിൻ്റെ ടുത്ത്ന്ന് വഴക്ക് കേട്ടിട്ടില്ല.’ ഇപ്പോ കേട്ടപ്പോ സങ്കടായി. അതാ.”

ഏയ് സാരല്ല ട്ടോ. ത്തിരീം കൂടി ഒഴുക്കിന് വായിക്കണം ന്നേള്ളൂ. എന്നും വായിച്ചാ ഒക്കെ റെഡ്യാവും ട്ടോ “
“ടീച്ചർക്ക് ഉം… മ്മ”
കുട്ടിക്ക് അതിലും വല്യ ഉമ്മ”
“ബൈ ടീച്ചർ ..”
“ബൈ
ഈ കാലവും കടന്നു പോകും.
എല്ലാമൊന്ന് വേം ശര്യാവണേ.,,🙏🏼

ജലജ പ്രസാദ്

By ivayana