ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: ടെക്നോളജി

മറവിയിൽ വീണ മനസ്സ്.

കവിത : വി.ജി മുകുന്ദൻ* ഒരിക്കൽ,കണ്ണട തിരയുകയായിരുന്ന അവൻതിരച്ചിലിനൊടുവിൽകണ്ണുകൾ കളഞ്ഞുപോയികണ്ണാടിയ്ക്കു മുന്നിലെത്തിരണ്ടും വീണ്ടെടുത്ത്‌വിജയശ്രീലാളിതനായി…!!മറ്റൊരിക്കലവൻഅവനെ തേടിതെരുവിൽ അലഞ്ഞുനടന്ന്പോലീസ് വണ്ടിയിൽവീട്ടിൽ എത്തിയപ്പോൾ;അച്ഛന്റെ ഉന്നതിയിൽമകന് അഭിമാനവുംഭാര്യയ്ക്ക് അപമാനവുംതോന്നിയിരിക്കാം…!!പലപ്പോഴുംപാതിവഴിയിൽസ്വയം നഷ്ടപെട്ട്അവൻ,മറവിയുടെഅന്ധകാരത്തിലേക്കുള്ളയാത്ര തുടങ്ങിയിരുന്നു…!!പിന്നീട് കാണുമ്പോഴെല്ലാംഅവനവന്റെമുറിയിൽതന്നെനടന്നുകൊണ്ടിരിക്കുകയുംഎന്തെങ്കിലുമൊക്കെപിറുപിറുക്കുകയുമായിരിക്കും..!!മനസ്സ് നഷ്ടപെട്ട കണ്ണുകളിൽകാർമേഘങ്ങളില്ലാത്തനീലാകാശത്തിന്റെ തെളിച്ചവുംചിലപ്പോൾ ശൂന്യതയുടെഇരുട്ടുമായിരുന്നു…!!ചിലനേരങ്ങളിൽപേര് പറഞ്ഞ് വിളിച്ചാലുംതട്ടി വിളിച്ചാലുംമുഖമൊളിപ്പിച്ച്അവൻ….കളഞ്ഞുപോയ മനസ്സിനെതിരയുകയായിരിക്കും…!!!മറവിയുടെ ശൂന്യതയിലേയ്ക്ക്എത്തിപ്പെട്ട അവന്റെ…

ആനപ്പക.

കവിത : ആനന്ദ്‌ അമരത്വ* നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിപൂരപ്പറമ്പിൽനിരത്തി നിർത്തുന്നുആന ചന്തം വിളമ്പുന്നുആൾക്കൂട്ടത്തിൽ ഐക്യ ദാർഢ്യംചേർത്തു നിർത്തുന്നുചേർന്നു നിൽക്കുമ്പോഴുംചതിക്കും നോവിക്കുമെന്ന്പൊള്ളിക്കുന്നു ചങ്ങലക്കിട്ടആനക്കാലിലെ വൃണങ്ങൾ.കിടങ്ങു കുത്തിചതിക്കുഴിയിൽ വീഴ്ത്തികുത്തി നോവിച്ചും തല്ലിക്കൊന്നുംഇടത്താനെ വലത്താനെയെന്ന്ആന ചട്ടം പഠിപ്പിച്ച്‌മെരുക്കി അടിമയാക്കിയഒരു വന്ന വഴിയുണ്ട്‌ആനകൾക്കെല്ലാംതിരിഞ്ഞു നോക്കുമ്പോൾ.ചങ്ങലപ്പൂട്ടഴിക്കാതെ തിടമ്പേറ്റുന്നആനുകൂല്യം തന്ന്…

കുടമാറ്റം.

കവിത : സിജി ഷാഹുൽ* ടർർർർർ ടണ്ടണ്ടവന്നേനരുണൻ വന്ദനമോടെ മഹാസഭതന്നിലിരുന്നരുളീടുകനന്നേ തമസ്സു പിരിഞ്ഞുകഴിഞ്ഞാലങ്ങേ മാമല തന്നിലിരിക്കുകകുന്നായ്മക്കാരുണരുംനേരംകണ്ടു ചിരിക്കാം ഹരി പുര നാഥാവന്നേനിവളും ഒന്നു ചിരിക്കാൻഹാസ്യതരംഗം ഒഴുകും വേദികകണ്ടിവളുണ്ടൊരു കാര്യം പറവാൻമുന്പേ വന്നവരെല്ലാംചൊല്ലികാലേ വന്നവരന്നേരത്തിൽചൊല്ലി പിന്നെ നടത്തിയതില്ലീഭൂമിയിലില്ലാവസ്തുതയൊക്കെകൊണ്ടുപിടിച്ചു നടത്തീടണ്ടണ്ടണ്ടടടർർർർർടണ്ടടണ്ടണ്ടട ടർർർർവിണ്ടൂ സൗഹൃദ സീമയിലെത്തിയ…

വിഷാദത്തിൻ്റെ വിരിമാറിൽ.

കവിത : പ്രകാശ് പോളശ്ശേരി*. ഹൃദയം പൂത്തൊരാ വസന്തത്തിലൊരുപാടുപുതു പൂക്കളുമായ് നിൻ ചാരെ വന്നിരുന്നുതുരുതുരെ വിതറിയ പൂക്കൾ തൻ സുഗന്ധംഅനുഭവവേദ്യമെന്നു കരുതിപ്പോയിഅതിലേതോ പൂവതു പഴകിയതാണെന്നമുൻ വിധിയോടെ നീ തിരസ്കരിച്ചുഅറിയാതെ വന്നതാം ഒരു പക്ഷേ വിധിയുമാ-മെന്നാലുമതിനുമുണ്ടല്ലോ ഒരു ഹൃദയ വാക്യംപുതുപൂക്കൾ വിരിയുമ്പോൾപഴയതെന്തിനാംമധുവല്ലെ കേമമെന്ന…

നുകം.

രചന : ജെയിൻ ജെയിംസ് * നാവറുക്കപ്പെട്ട്,പോയവന്റെ/അവളുടെപിൻകഴുത്തിൽ ബന്ധിച്ചനുകത്തിന്റെ മണ്ണിൽത്തട്ടുന്നമൂർച്ചയേറിയ അഗ്രങ്ങളിലാണ്ആദ്യവിപ്ലവകവിതകൾ തളിർത്തത്..രാകി മിനുക്കിയ അരിവാൾ-ത്തലപ്പിന്റെ തെളിച്ചം പോലെഒരു നുള്ള് വെളിച്ചംമാത്രമാശിച്ചു കൊണ്ടിനിയുംസൂര്യാസ്തമയം സംഭവിക്ക-രുതേയെന്ന പ്രാർത്ഥനകൾകാതില്ലാത്ത ദൈവങ്ങൾകേൾക്കാതെ പോയപ്പോൾഅകമ്പുറം നിറയുന്നയിരുട്ടിൽമൗനം തുന്നിച്ചേർത്ത നാവുകൾ പൊട്ടിത്തെറിച്ചനേരം മുഴങ്ങിയകറുത്ത ലിപികൾ നിറഞ്ഞ നിലവിളികളിൽ നിന്നുംഉരുത്തിരിഞ്ഞ…

അതിജീവനത്തിലേക്ക്.

കവിത : ഹരിഹരൻ എൻ കെ * പുറത്തേക്കോവിഡിൻ താണ്ഡവമേതും അറിയാതെ-യീപ്പൈതൽ ഊതുന്നടുപ്പിതിൽ പുകയും കരിയുമായ് !ഉണ്ടീവീട്ടിലത്താഴം ലഭിക്കാതെപട്ടിണിയ്ക്കിരയായി-ട്ടഞ്ചാറു ജന്മങ്ങൾ ജീവന്മരണപോരാട്ടമായ് !ഇത്തിരിക്കഞ്ഞിക്കുണ്ടാം അരിയിതുകൊണ്ടിവിടെഅഞ്ചാറുപേർക്കിന്നത്താഴം തികയുമോ !മേലേക്കയറുണ്ടതിലെന്നും തൂങ്ങാറുള്ളകദളിക്കുലയുടെ കാലമൊന്നോർത്തീടവേ ;ഒരുഞൊടിക്കവളതാ തിണ്ണമേൽക്കേറീട്ടല്പംഏന്തിവലിഞ്ഞിട്ടാക്കുരുക്കിൽ തലചേർക്കുന്നൂ !ആവില്ല നോക്കാനിനിയഞ്ചാറുവയറിന്റെകാര്യങ്ങൾ മുടങ്ങാതെ നോക്കേണമഖിലാണ്ടാ നീ.പുറത്തേ…

തെറ്റും ശരിയും.

കവിത : ലത അനിൽ * കിഴക്കേ ചക്രവാളത്തിലുജ്ജ്വലകാന്തിയോടെയെഴുന്നള്ളി സൂര്യൻ.സാഗരമെത്ര ശാന്ത०, മനോഹര०.തൂവലുകൾ ചിക്കു० കിളിയേപ്പോൽ.കരിയിലകളാരോ എറിഞ്ഞപോൽകുരുവികൾ പറന്നെത്തുന്നു കൂട്ടമായ്.ചാകരക്കോൾ നിറച്ച കനവുമായ്മണലിലൊട്ടിയിരിക്കുന്ന തോണികൾ.വർണനാതീതമീ കാഴ്ച്ചകൾഒക്കെയു० കണ്ടു ദൂരെയിരിപ്പൊരാൾ.ചിത്രകാരനാണയാൾ ദൃശ്യങ്ങൾകടലാസ്സിലേക്കു പകർത്തി ചാരുതയോടെ.തെല്ലിടയാ ചിത്രവും ദൃശ്യവും മാറിമാറിനോക്കി,യായധരത്തിൽ സുസ്മിത० വിടർന്നു.പെട്ടെന്നൊരു മോഹമാ…

ഏനാസ് മാപ്ല.

കവിത : വൈഗ ക്രിസ്റ്റി* ഏനാസ് മാപ്ലയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…പരപരാന്ന് വെളുക്കുമ്പംഏനാസെണീക്കുംകൈക്കോട്ടെടുക്കുംതെക്കായാലും വടക്കായാലുംപാടമായാലും പറമ്പായാലുംഏനാസ് മാപ്ലയ്ക്കൊരു പോലാന്നേഉച്ചവരേയ്ക്കും വെറകുകീറുംഅന്തി വരേയ്ക്കുംവെള്ളംകോരുംതെങ്ങുമ്മേ കേറുംതേങ്ങ പൊതിക്കുംഅധ്വാനിയാ അധ്വാനി …ഏനാസ് മാപ്ളയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…അന്തികനത്താൽ,ഷാപ്പീ കേറുംകള്ളുകുടിക്കുംദിക്കുമറക്കുംചോര തെളയ്ക്കുംതലേക്കെട്ടിയ തോർത്തഴിക്കുംനെലത്തടിക്കുംകുടിയൻമാരുടെതന്തയ്ക്കും തള്ളയ്ക്കുംമുത്തിയ്ക്കും പറയുംആകെപ്പാടെ ചപ്ലി…

ഒന്നിനെ അതിന്റെ നിഷേധത്തിലൂടെഎങ്ങനെ പറഞ്ഞൊപ്പിക്കാന്‍ പറ്റുമെന്നാ….!

Shangal G T* ഓരോ ആരംഭത്തിനും പിറകെവാലാട്ടി,പല്ലിളിച്ച്കൂടിക്കോളും അവയുടെ തന്നെഅവസാനങ്ങളും എന്ന്അത്രമാത്രംതുറന്നിരിപ്പുണ്ടാവില്ല മറ്റൊന്നും…അത്രയും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കില്ലമറ്റൊന്നും…വാക്കുകള്‍ അവയുടെപാരമ്യത്തില്‍ജപങ്ങളായ് മാറുംപോലെയാ…ഓരോ വേദനയുംഅതിന്റെ പരമാവസ്ഥയില്‍ആനന്ദമായ് മറയുംപോലെയുംഭാഷ അതിന്റെ ഏറ്റവും ഉയരത്തില്‍കവിതയായ് മാറുംപോലെഅത്രയും കൃത്യമായ്ത്തന്നെയാവുംചതഞ്ഞരയുമ്പോഴുള്ള നിര്‍വൃതിയും ….ആകാശത്തിനുവെളിയില്‍മറ്റൊന്നും ഇല്ലാത്തതുപോലെഅത്രമാത്രം നാം പരന്നേ പറ്റൂ പരന്നേപറ്റൂ എന്ന്അത്രമാത്രം…

വെള്ളത്തെ ചൂടാക്കി വാതകമാക്കിയാൽ പിന്നെ അതിനെ കാണാൻ പറ്റുമോ?

Vaisakhan Thampi* ഇതിന് ‘പറ്റും’ അല്ലെങ്കിൽ ‘പറ്റില്ല’ എന്ന ഉത്തരം മനസ്സിൽ ആലോചിച്ച് കണ്ടെത്തിയിട്ട് ഉറപ്പിച്ചിട്ട് മാത്രം മുന്നോട്ട് വായിക്കാൻ ശ്രമിക്കുക വളരെ പരക്കെ കാണപ്പെടുന്ന ഒരു ആശയക്കുഴപ്പം ആണ് ഈ ചോദ്യത്തിന് ആധാരം. വെള്ളത്തെ ചൂടാക്കിയാൽ സംഭവിക്കുന്ന അവസ്ഥാമാറ്റം (phase…