പുനർജന്മം
രചന : ജയേഷ് പണിക്കർ✍ വേദനയെല്ലാമകറ്റുന്നൊരാവേണുനാദമായങ്ങു ജനിച്ചുവെങ്കിൽസ്വരമേഴുമുണരുന്നസ്വരസുധയാകുവാനൊരു മോഹമുള്ളിലുണർന്നിരിപ്പൂ. മധുരസംഗീതത്താൽ പ്രണയിയായ്മാറിയ പ്രിയ രാധയായി പിറന്നുവെങ്കിൽഹൃദയത്തിലൊരു മൃദുസ്മരണയായൊഴുകുന്നമുരളീരവമായി മാറിടുമോ. ഗോപവൃന്ദങ്ങളെയൊക്കെയുണർത്തുന്നഗീതമായൊരു ജന്മമേകിയെങ്കിൽആനന്ദത്താലങ്ങു താലോലമാടുമൊരാലിലയായ്ത്തീരാനാന്നു മോഹം. പിരിയാതെയെപ്പോഴും കരമതിൽമരുവുന്ന പ്രിയവേണുവാകാൻ കൊതിക്കുന്നു ഞാൻശില പോലുമലിയുന്ന സംഗീതമായൊരുപുനർജന്മമേകുകിൽ ധന്യനായ് ഞാൻ.