രചന : കൃഷ്ണമോഹൻ കെ പി ✍
അനവദ്യസുന്ദര പ്രഭയോടെ വാഴുന്ന
അമലയാം പരിശുദ്ധമാതാവേ
അവിടുത്തെക്കരുണയാൽ അടിയൻ്റ പാപങ്ങൾ
അകറ്റിത്തരേണമേ ദേവാംഗനേ
കുറവിലങ്ങാടിൻ്റെ പുണ്യമേ,കാലത്തിൻ
കറതീർത്തിടുന്നൊരു മുത്തിയമ്മേ
കനിവിൻ്റെ കേദാരമായിട്ടു മേവുന്ന
കരുണാമയിയായ മേരി മാതേ
കലഹങ്ങളൊഴിവാക്കി സ്നേഹത്തിൻ പാതയിൽ
കഴിയുവാനമ്മേയനുഗ്രഹിക്കൂ
കഴിയുന്ന പോലൊക്കെ ദാനധർമ്മം ചെയ്തു
കമനീയമാകട്ടെ മർത്ത്യ ജന്മം
അവിടുത്തെയോർമ്മയിൽ ജീവിതമാകെയും
അവികലമാകട്ടെ പുണ്യാംഗനേ
ഈ തിരുനാളിലും താവക പാദങ്ങൾ
മുത്തി പ്രാർത്ഥിക്കുന്നു മുത്തിയമ്മേ.
