രചന : സ്നേഹചന്ദ്രൻഏഴിക്കര ✍
ഞാനും
നീയും
നമ്മളും
നിങ്ങളും
ഗുരു!!!…..
നാമേവരും
ശിക്ഷ്യരുമത്രേ……!!!
ഗുരുവാക്കുന്നത്
ഗുരുത്വവും
ശിക്ഷ്യനാകുന്നത്
ശിക്ഷ്യത്വവും തന്നെ!!!
ഗുരുവാകാൻ
ഉള്ളുയിരിൽ
തെളിമ വേണം !!
കണ്ണുകളിൽ
വജ്രസൂചിത്തിളക്കവും
വാക്കുകളിൽ
മനസ്സുകളെ
അലിയിച്ച്
സ്വത്വം തെളിയിച്ചു കൊടുക്കുന്ന
ആത്മാവബോധവും വേണം !!!
പണ്ട് …….
ജാതിക്കോയ്മയെ
മനുഷ്യക്കോലം
കാട്ടി
കണ്ടിട്ടും
മനസ്സിലായില്ലെങ്കിൽ
പറഞ്ഞിട്ടെന്തു കാര്യം
എന്നുരചെയ്തവൻ
അത് ……ഗുരു !!!
ഉള്ളിലുറഞ്ഞ
ജാതിയെ
പപ്പടം പോലെ
പൊടിക്കാൻ
ഉദ്ഘോഷിച്ചവൻ
ഗുരു…….!!!
ഗു എന്ന
ഇരുട്ടിനെ
രുഹം ചെയ്ത്
വെളിച്ചത്തിടമ്പായവൻ
ഗുരു………!!!
കർമ്മഫലങ്ങളെന്നും
വിധിയെന്നും
വിധിച്ചതിനെ
വിദ്യനേടി
പ്രബുദ്ധിയിലേക്കുയർന്ന്
കൊള്ളാതെ തള്ളാൻ
അരുളിയവനേ ഗുരു !!!
ഉരുവായതിനെ
അരുൾ നേടി
തെളിവേറ്റാൻ
ആമന്ത്രണം
ചെയ്തവൻ
ഗുരു………!!!
ഒരു കരിങ്കൽ
കഷ്ണത്തിൽ
ജാതിയില്ലാ
ദൈവത്തെ
ആവഹിച്ചെടുത്ത്
അന്ധതയും
ബധിരതയും
അറിവില്ലായ്മയും
ഭൂഷണമാക്കിയവരുടെ
നാവറുത്തവൻ
ഗുരു……..!!!
മനുഷ്യത്വത്തിൻ്റെ
പൂർണ്ണതയാണ്
ഗുരു……..!!!
ദൈവത്തിങ്കലേക്കെത്തിയ
മനുഷ്യനാണ്
ഗുരു…….!!!
നമ്മിലുണ്ടെങ്കിലും
നാമറിയാതെ പോയ
അരുളിൻ്റെ
തികവുതന്നെ
ഗുരു…!!!!!!!