അറിയുന്ന ഭാഷകളിൽ അമ്മയായറിവിൻ്റെ
കുറവുകൾ മാറ്റുന്നൊ രമൃതേ
അമ്മമലയാളമേ,അതുലിതാനന്ദമേ
ഇമ്മഹിയിൽ ജയമോ ടെ വാഴ്ക!
അമ്മതന്നോർമ്മകളും അമ്മയുടെ ഭാഷയും
നമ്മിൽ നിന്നകലില്ല തെല്ലും
ആ മുലപ്പാലിനോ ടൊപ്പം നുകർന്നു ഞാൻ
അമ്മതൻ മലയാള ഭാഷ
കനകാക്ഷരങ്ങളായി അക്ഷര നക്ഷത്ര
മികവിലാണക്ഷരമാല
ചിന്തകളിൽ മനമുരുകി പദ സഞ്ചയങ്ങളാൽ
കഥകൾ കവിതകൾ ഉണരും
സരള പദ സംഗമ തീർത്ഥത്തിൽ മുങ്ങുന്ന
സഹൃദയർക്കും നമസ്കാരം
വാക്കുകൾ അക്ഷര തേൻ തുള്ളി യാക്കിടാം
തീവ്രമാം അഗ്നി സ്‌പുലിംഗമാക്കാം
ശബ്ദങ്ങളിൽ ഏതു രാഗത്തിലും
ഏതു ഭാവത്തിലും തെളിയും അമ്മേ
കരചരണമെന്നല്ല തനുവും മനവുമാ
സരളതയിൽ നൃത്തമാടുന്നു
മധുര മലയാളമേ ലോകമെല്ലാടവും
സുപരിചിതയാണ് ഇന്നു തായേ
തലമുറകൾ തോറു മതി ഗണനീയയായി
തനിമയിലെന്നും തിളങ്ങും!
🙏🏻

സി.മുരളീധരൻ

By ivayana