അക്ഷരമൂല്യം!!
രചന : രഘുകല്ലറയ്ക്കൽ..✍ അറിവുയരുവാനാശയാൽ അകമലരിൽ,ആർദ്രമായുൾത്തുടിപ്പാലുണരും ദ്രുതം!അക്ഷരമതുല്യമാണറിവിലേക്കാഗതമൊരുക്കും,അകക്കണ്ണു തുറക്കാനാവതും,ഗുരുവിഹിതാൽ.വിദ്യാരംഭമൊരുക്കും ഭക്ത്യാദരം ശ്രേഷ്ഠരാൽ,വിജയദശമി പൂജയെടുപ്പു സുദിന നാളുമുത്തമം.വിദ്യാദേവിയമരും ആസ്ഥാന മണ്ഡപങ്ങൾ,വിശുദ്ധ മാനസ്സങ്ങളാം പിഞ്ചു പൈതങ്ങൾ,നാവിന്മേലക്ഷരമൂല്യമറിഞ്ഞും, കൈവിരലാൽ,നിറദീപ പ്രഭയാലരിയിലെഴുതി, വിദ്യാരംഭം!മണ്ണിൽ വിരലാൽ അക്ഷരമെഴുതിയഭ്യാസമോടെ,മന്ത്രണമാശാന,നർഘമതു ഗുരുശ്രേഷ്ഠം!മഹത്വമതു മലയാളഭാഷയ്ക്കുത്തമമായ്,മനോജ്ഞമക്ഷരസ്പുടത മലയാളമോളം മറ്റില്ല.അതുല്യമനോഹരമാമ,നശ്വരമനർഘം മലയാളം,അക്ഷര സായൂജ്യം, അറിവിനായുന്നതശ്രേഷ്ഠ ഭാഷ!!ഭാഷാ…
