പത്തായം
രചന : മനോജ് കാലടി✍️ തെക്കിനിയ്ക്കുള്ളിൽ കേൾക്കുന്നുഗദ്ഗദംകാലം മറന്നൊരു കരുതലിന്റെ.അമ്മയെപോലെ കരുതലിൻ രൂപമായ്പോയകാലത്തിന്റെ മൂകസാക്ഷി. വറുതിതൻനാളിലുള്ളം നിറയ്ക്കുവാൻഅരുമയോടന്നവൾ കൂടെനിന്നു.സ്വർണ്ണക്കതിർമണിനെല്ലും വിളകളുംആദരവോടവളേറ്റുവാങ്ങി. അഭിമാനമായവളോരോകുടിലിന്ന-കത്തളം നന്നായലങ്കരിച്ചു.ഞാറ്റുവേലയ്ക്കൊപ്പമുള്ളം നിറയുമ്പോൾപത്തായം നാടിൻ സംസ്കൃതിയായ്. കാലത്തിനോടൊപ്പംകൃഷിയുംതളർന്നപ്പോൾപത്തായം ചിതലിന്നാഹാരമായ്.വീടിന്നകങ്ങൾ പരിഷ്കാരമാകുമ്പോൾഇവയൊക്കെ ദുഃശ്ശകുനങ്ങളായി. കൃഷിയുംമറന്നു നാം വിത്തുംമറന്നു നാംവിഷഭോജനങ്ങൾക്കടിമയായി.പത്തായവയറുകൾ ശൂന്യമായീടുമ്പോൾനമ്മൾക്ക് ഉദരത്തിൽരോഗമായി.…
