വെട്ടം.
രചന :- ബിനു. ആർ* കൈക്കുമ്പിളിൽ ഒതുങ്ങി-യിരിക്കുന്നൂ ഒരു കാഴ്ച്ച തൻവെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂഒരു നറുപൊൻവെട്ടംഒരു മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം…ജീവിതത്തിന്റെ ഉണർവെട്ടവു –മാകാമിത്,ചിലപ്പോൾ മഹാമാരിയിൽനിന്നുംരക്ഷപ്പെടാൻ മാനവന്റെമറുവെളിച്ചവുമാകാം…ചിലപ്പോൾ നൊന്തുപിടഞ്ഞമനസ്സിന്റെ ഉണർവുമാകാം,ചിലപ്പോൾ സ്വപ്നങ്ങൾനെയ്തുകൂട്ടും ചെറുപ്പത്തിന്റെമിന്നലൊളിയുമാകാം..ചിലപ്പോൾ പച്ചപിടിപ്പിക്കാംജീവിതത്തിനെയെന്നവീണ്ടുവിചാരത്തിന്റെ വെറുമൊരുതരിപൊൻവെട്ടവുമാകാം..ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചുപോകുന്നേരം, ജീവിതം വീണ്ടുമൊരു പച്ചത്തുരുത്തായ്മാറിയെങ്കിൽ ! പിന്നിൽവരുന്നവർക്കെല്ലാംകച്ചിത്തുരുമ്പായി മാറിയേനേ……
