അവളുടെ മുലകളെ മാത്രം
പ്രണയിച്ച ഒരുവനുണ്ടായിരുന്നു.
ഒത്തിരി ദൂരെ നിന്നേ
അവന്റെ നോട്ടത്തിന്റെ
ചൂണ്ടക്കൊളുത്തിൽ
അവൾ പിടയാറുണ്ടാരുന്നു.
കയ്യെത്തും ദൂരേക്ക്
അവനടുക്കുമ്പോൾ
അവൾ ഭയക്കാറുണ്ടായിരുന്നു.
എത്ര വസ്ത്രങ്ങളാൽ
മറച്ചു വെച്ചാലും
അവൻ നോക്കുമ്പോൾ
അവൾക്കവിടം നഗ്നമായത് പോലെ തോന്നും.
അവന്റെ ഗന്ധം അടുത്തെത്തുമ്പോൾ
എല്ലാം മാറിലെ ഞെട്ടുകൾ
അവളെ നാണിപ്പിക്കുമാറ് ത്രെസിച്ചു
അവനെ നോക്കി നിൽക്കാറുണ്ടാരുന്നു.
അവൻ തൊട്ടെങ്കിൽ കഥകളിലെ
കണ്ണകിയും
ശൂർപ്പണഖയും
പൂതനയുമെല്ലാം അനുഭവിച്ച പോലെ വേദനിക്കുമെന്ന്
അവൾ പേടിച്ചു.
ഒടുവിൽ
അർബുദം കാരണം മുറിച്ചു കളയേണ്ടി വന്നപ്പോൾ
അവൾ ആദ്യമായി
ഏറെ ആശ്വസിച്ചു.
അവളെ പ്രണയിക്കാത്ത
ഒരുവന്റെ
നോട്ടങ്ങളിൽ നിന്നും
അവൾ അവയെ എന്നേക്കുമായി മോചിപ്പിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *