Category: കവിതകൾ

നിറകൺചിരികൾ കരളിൽനട്ട ഓർമ്മകളുടെ ശതാവരികൾ.

അശോകൻ പുത്തൂർ* സ്കൂൾ മുറ്റത്തുനിന്നുംകൗമാര വിസ്മയങ്ങളിൽനിന്നുംപൊതിഞ്ഞു കൊണ്ടുവന്നകളിചിരികളുടെ മണംഇപ്പോഴും ഇടയ്ക്കൊക്കെതുറന്നു മണപ്പിച്ച്വീണ്ടും പൊതിഞ്ഞുവയ്ക്കും…….ഓർമ്മകളിൽചില ചാവേറുകളുണ്ട്.ആൾതിരക്കിലോ നിശബ്ദതയിലോപതിയിരിക്കുന്നവ.രുചിയോ ഗന്ധമോ ആയികൊതിപ്പിക്കുന്നവ മോഹിപ്പിക്കുന്നവതീപോലെ കത്തുന്നവ……..അവസാനബഞ്ചിൽ വാടിത്തളർന്ന്കടുകും മുളകും പൊട്ടിതുടങ്ങുമ്പഴേഉപ്പുമാവിൻ മണത്തിലേക്ക് ഇറങ്ങിയോടുംവിശപ്പോർമ്മകൾ………സ്നേഹം പകുത്തുണ്ണേണ്ട കാലത്ത്കനൽ വാരിത്തന്ന്പുളിവാറൽ ചുഴറ്റിമൗനത്തിലോട്ട് വഴിനടത്തിച്ചഅച്ഛനോർമ്മകൾ.സങ്കടങ്ങളുടെനിറുകയിൽ തിരുമ്മാൻസഹനങ്ങളുടെ രാസനാദി തിരഞ്ഞ്അയൽവീടുകളിൽതെണ്ടിത്തിരിയുന്നുണ്ട്എല്ലുംതോലുമായ ഒരു…

പേരഴക്.

കവിത : ഹരിദാസ് കൊടകര* ഞാൻ പേരല്ല പേരഴകുമല്ലപേരിലെൻ പേരുമില്ല പരതാൻപേരറിവിനായ് പടിയിറക്കാംപാവുനൂൽ താരാപഥം കേൾ അമ്മമേഘം പെറ്റിട്ട ഗ്രാമത്ത്പേരഴകിനായ് പാകം നിവരുന്നുഉടൽക്കാലമേഘനിലകളിൽനാമം നിലാവെണ്ണ തൂവുന്നുഅഴകിൻ നേത്രം വരയുന്നുമന്ത്രാഖിലം ഉണ്മയൂറ്റുന്നുഉടൽക്കമ്പിലുണരുന്നു തേജം വിധിവൃത്തം കേൾക്കുകവാഴ്ത്തുക പേരുകൾ പേരിനായ്ആശ്ലേഷതുംഗം വഹിക്കുക പേരഴകിലെന്തിത്ര നന്മനംമുന്നിൽ…

തപസ്വിനി.

വിഷ്ണു പകൽക്കുറി* ജാതിക്കോമരങ്ങൾഉറഞ്ഞുതുള്ളുംഈർച്ചവാളിൻതുഞ്ചത്തിരുന്നൊരുഉഗ്രതപസ്വിനിയുടെഭിക്ഷാടനംആൽത്തറവേരുകൾഅതിദ്രുതം വളരുമ്പോൾനീർപ്പോളകെട്ടിയകൺതടങ്ങളിൽരക്തപ്പുഴയൊഴുകിച്ചുവക്കുന്നുചമ്രവട്ടത്തിലിരുന്നവൾചതുരംഗപ്പലകയിൽകരുക്കൾ നീക്കിവച്ച്കോപാദ്ധയായിനെറികെട്ട കാലത്തെശപിച്ച്ചുടലഭസ്മവുംച്ചാർത്തിഒറ്റക്കാലിൽഋതുക്കൾ മാറിയതറിയാതെതപസ്സിരുന്നുകാലക്കേടിന്മിഴിതുറക്കവെമുന്നിലേക്കുവീണുരുണ്ടനാണയത്തുട്ടിലവൾഭിക്ഷയെറിഞ്ഞൊരുവൻ്റെജീവിതംകാൺകെ അട്ടഹസിച്ചവൾകൊടുവേനലിൽകാപാലവുമേന്തിചത്താലും തീരാത്തതീണ്ടലാണല്ലോമുക്കണ്ണാഒറ്റനാണയത്തിനുള്ളിലെന്നുച്ചൊല്ലിപിറുപിറുത്തു മൊഴിഞ്ഞുകലികാലമല്ലാതെന്ത്.

തരൂ ബലിച്ചോർ .

രാജേഷ്.സി .കെ ദോഹ ഖത്തർ* തിരിഞ്ഞു നോക്കി അവൻ…വിട്ടുപിരിയുകയാണ് ..ശരീരത്തിനെ ഇത്രയും കാലം ,ജീവിച്ച ശരീരത്തിനെ.കാക്ക കരയുന്നുണ്ട് .ബാലികാക്ക ഉച്ചത്തിൽ,തരൂ ബലിച്ചോർ .ജീവിക്കുമ്പോൾ എനിക്ക്,കിട്ടാത്തത് കാക എൻ മക്കൾ..തരില്ല നിനക്കും .ഭാര്യയും മക്കളും ,കരയുന്നുണ്ട് എന്നാൽ,നോട്ടം സ്വത്തിലേക്കാണ്.എത്രയോകൊതിച്ചു വാങ്ങിയ.സ്വർണ രുദ്രാക്ഷമാലയും ,മോതിരവും…

തടവിലാക്കപ്പെടുന്നവർ.

കവിത : രഘുനാഥൻ കണ്ടോത്ത് 🙂 സമഗ്രാധിപത്യസമൂഹത്തിലെചിന്തകളെക്കൊന്നൊടക്കം ചെയ്തചുടുകാട്ടിലെ കുടികിടപ്പുകാരേ!സചേതനജഡജന്മങ്ങളേ! ഏണിപ്പടികളായ് ചാരിവെച്ചുനിങ്ങൾതൻ തോളെല്ലുകൾജനായത്തപ്പൊയ്മുഖധാരികൾകവർന്നൂ നാടിൻ ഭരണസാരഥ്യം! വെള്ളം തളിച്ചു കുതിർന്നമേനിവിറങ്ങലിച്ചു കുടയവേ,അതു സമ്മതമാക്കി വാളുകൾകൊയ്തതെത്ര ശിരസ്സുകൾ! സ്വയം ബലിമൃഗങ്ങളായ് നിങ്ങളേനിർണ്ണയിച്ചു കശാപ്പുകാരനെസമ്മതി ദാനമാക്കി ശിരസ്സറ്റുചിന്നിച്ചിതറീ കബന്ധങ്ങളായ്! അധികാരരഥചക്രങ്ങൾക്കിടയിൽചതഞ്ഞരഞ്ഞ ആർത്തനാദങ്ങൾബലികുടീരങ്ങളിൽ പല്ലിറുമ്മിഅവരുടെ…

നമ്മൾ.

ജനാർദനൻ കേളത്ത്* നമ്മൾഗർഭപാത്രത്തിലെഏകാന്തതയെ വിട്ട്പിരിയുന്ന കുഞ്ഞ്,അമ്മക്ക് നൽകിയപ്രാണവേദനയും,ശ്മശാനാനന്തതയിലേക്ക്പിരിയുന്ന അവ്യക്ത വാഴ്‌വ്സഹജീവികൾക്ക്നൽകിയ ക്ലേശവും,കുമ്പസാരക്കൂട്ടിൽമറച്ച്, പുകഴ് പാടി,നല്ലവരാക്കുന്നവർ!…………നമ്മൾ! നല്ലവരാക്കപ്പെട്ട്ചില്ലിട്ട കൂട്കളിൽചുമരിൽ തൂക്കിയഛായാ ശീർഷങ്ങൾദൈവങ്ങളായ-ദൃശ്യംകൊഞ്ഞനം കുത്തിനമ്മെ പരിഹസിക്കെ,ജീവിത യാത്രയിൽനിർദയ പരികർമാ-വശിഷ്ടങ്ങളുതിർത്തഅമാനുഷികതക്ക്വാഴ്ത്ത് പാടിനല്ലവരാക്കുന്നവർ!………..നമ്മൾ! വിരുന്നൊരുക്കി വിളമ്പിക്കൊടുക്കെഉപ്പില്ലെന്നും മുളകില്ലെന്നുംപരാതികൾ പറഞ്ഞ്അതിജീവനത്തിൻ്റെആത്മശേഷികളെകുറവാക്കിക്കാട്ടികൊറോണയുടെമഹനീയതകൾപാടുന്നവരെ പോലുംനല്ലവരാക്കുന്നവർ!………..നമ്മൾ!നല്ലവരാകാത്ത – വരെ,നല്ലവരാക്കപ്പെടുന്നപ്രഹേളികകളിലെരാഗം മറന്ന പാട്ടിൻ്റെ,താളം തെറ്റിയ…

“വെറുതെ”

കവിത : മോഹൻദാസ് എവർഷൈൻ* നമ്മളൊന്നായൊഴുകുവാൻ മോഹിച്ചൊരുഇന്നലെകൾ ഇന്നെത്ര അകലെയാണ്ഇനി നാളെ നാമൊന്നായി മാറുമെന്നോവ്രണിതമാനസ്സങ്ങൾചേർന്നൊഴുകീടുമോ.ഞാനെന്ന വാക്കിലെന്നെയാരോതളച്ചിട്ട്നേടുവാനേറെയുണ്ടെന്ന് ചൊല്ലിടുമ്പോൾസർപ്പവും നാണിച്ചുപോം വിധം ചീറ്റുവാൻവിഷമൂറിടുന്നു മനസ്സിന്നുറവകളിലിപ്പോഴുംകുളിരുകൾ പൂത്തോരുതണലുകളന്യമായ്കാമങ്ങൾ പൂക്കുന്ന കാടായി മാറിടുന്നുമദമിളകിയ ചിന്തകളിൽ വേനലുരുകീടവേഅനുകമ്പയുതിർന്നൊരുമിഴികളുമടയന്നുകടലോളം സ്നേഹമുള്ളിലുണ്ടെന്നാകിലുംകടുകോളം പകരുവാൻ കഴിയാതെയല്ലോമൗനപാശത്താലാരോബന്ധിച്ചന്യരായ്നില്പൂ നാം ഒരു ചുവടകലത്തിലങ്കത്തിനയ്അമൃതായ്നുണഞ്ഞൊരുമാതൃവാത്സല്യംമനതാരിൽ നിന്നെങ്ങോകളഞ്ഞ്…

ആർത്തി പണ്ടാരങ്ങൾ.

രചന :- ടി.എം. നവാസ് വളാഞ്ചേരി * ഉത്ര , പ്രിയങ്ക . വിസ്മയ പട്ടിക നീളുകയാണ്. മഹാമാരി വന്നിട്ടും ഒന്നും പഠിക്കാത്ത മനുഷ്യ പിശാചുക്കൾ സ്ത്രീധനത്തിന്റെ പേരിൽകൊന്നുതള്ളിയ പ്രിയ സോദരിമാർ … (കവിത)വീണ്ടുമീ ഭൂവിതിൽ ഞെട്ടറ്റു വീഴുന്നുക്രൂരരാൽ ഗതികെട്ട് കയറിൽ…

നീർകുമിളപോൽ.

ഷാജി നായരമ്പലം* അടുത്തതാരെന്നു ഭയന്നുവോ? മന-സ്സൊടുക്കമായെന്നു നിനച്ചുവോ? വെറുംനിലത്തിതേകനായ്ശരങ്ങൾ ശൂന്യമായ്അടുത്തിടുന്ന വൻ ഭയത്തിലാണ്ടുവോ?വെറുതെ വെന്തുവേർത്തൊടുങ്ങയോ ?വിധി-ക്കമരുമെന്നോർത്തു കുഴങ്ങിയോ? നിഴൽനിലച്ചു പോയപോൽനിശബ്ദതയ്ക്കുമേൽഅടയിരുന്നതിന്നൊടുക്കമെത്തിയോ?തിടുക്കമായെത്ര നടന്നുവോ? വഴിതെളിച്ച ചൂട്ടെത്രെയെരിച്ചെറിഞ്ഞുവോ,ഉഡുഗണങ്ങളിൽതെളിനിലാവിലുംവിമുഖമായ് പാദമുടക്കി വീണുവോ?നിരനിരന്നെത്തിയഗാധമാം ചുഴി-യെഴുന്നഴൽത്തിര തിമിർക്കവേ, ചിലർഅരൂപ രൂപികൾകടന്നു പോയവർ’നടന്നടുത്തെത്തി വിളിച്ചിടുന്നുവോ??പിടി തരാതെയിന്നൊളിക്കുവാൻപണിതുയിരൊളിപ്പിച്ചയിടങ്ങളിൽ, പനിവലിയ മുള്ളുകൾനരക വേരുകൾനിറയെയാഞ്ഞാഞ്ഞു…

പുല്ല് 🌿

സിജി സജീവ് 🐦 പുൽച്ചെടിത്തലപ്പതാ പുഞ്ചിരിപൊഴിക്കുന്നുപൂഴിയിൽ പറ്റിച്ചേർന്നു പുളകംകൊണ്ടീടുന്നുഇളംകാറ്റെതിരേറ്റു താളത്തിൽചാഞ്ചാടുന്നുഇളം വെയിലിലിതാ തലയുയർത്തീടുന്നുപച്ചനിറമാർന്നൊരു പുടവചമയ്ക്കുന്നുഭൂമി മാതാവിന്നത് ഭംഗിയായിഅണിയുന്നുചെറു ജീവജാലങ്ങൾക്കാവാസയോഗ്യമായിചെറു പുൽച്ചെടിയിതാ ചെറുവീടൊരുക്കുന്നുസസ്യഭുക്കുകളാകും പക്ഷിമൃഗാധികൾക്കുംഭക്ഷണമായിമാറുന്നു പാവമാംഇവരെന്നുംമണ്ണിൻ ഫലങ്ങളെ മണ്ണിലായ്സംരക്ഷിച്ച്വിളകൾ സമൃദ്ധമായൊരുക്കുന്നതുംഇവർപുല്ലുകളില്ലെന്നായാൽ മണ്ണിടംവിണ്ടു കീറുംജല നീരുകൾ വറ്റി പാർത്തലംവെണ്ണീറാകുംവന്മരക്കൂട്ടങ്ങൾക്ക് താഴത്തായ്പറ്റിച്ചേർന്ന്അഹമൊട്ടുമില്ലാതെ നിൽക്കുന്നു പുൽനാമ്പുകൾവന്മരച്ചില്ലകളെ കൊടുങ്കാറ്റെടുത്താലുംകുഞ്ഞനാം…