നീയുറങ്ങും
നേരമെൻ
സ്വപ്നാംഗുലീയം
മെല്ലെ ഇഴയും
ശംഖുതോൽക്കും നിൻ ഊർതടങ്ങളിൽ..
വിരൽ മരം നടക്കുന്ന നേരം
പൊൻ വെളിച്ചം
മെല്ലെ വീഴും
സരോരുഹം പോലേ
നീ വിരിയാനായി
വിയർപ്പൊഴുക്കും
അവനിപോലുമറിയാതേ..
ആധാര ചക്രങ്ങൾ
അവനെന്നെ ചിന്തയിൽ
അടിവയറിൻ
അകത്തളങ്ങളിൽ
അഗ്നി നിറയ്ക്കവേ
വസന്തത്തിൻ വരവറിയിക്കും
അംഗുലീയ നടനങ്ങൾ…
വിരൽ തൊട്ടാൽ
വിരിയുമെന്നറിയുന്ന
നിഷേധത്തിൻ
ജംഘബലങ്ങൾ
അയയുന്ന നേരം
മഹാദുർഗ്ഗ തൻ
പടച്ചട്ട ഭേദിക്കുമെൻ
കരതലങ്ങൾ…
രുദ്രവീണപോൽ
നിൻ തന്ത്രികളിൽ
ശ്രുതി നിറച്ചീടുമ്പോൾ
സരോവരത്തിൽ
മുങ്ങി നിവരും
ഗൗരിയായി നീ
ക്ഷീരസാഗരമൊഴുക്കി
നിൽക്കും…
നോമ്പു മുറിഞ്ഞു
നിൻ്റേ ദേവനായി
കാത്തീടുമ്പോൾ
എൻ ആരാമത്തിൽ
ദളം വിടർത്തി നീ
വിരിഞ്ഞ് നിൽക്കും
വിശാലാക്ഷിയായി,
അപരാജിതയായി,
ശയനാരതിക്കായി..

By ivayana

Leave a Reply

Your email address will not be published. Required fields are marked *