സന്ധ്യകൾ
രചന : ശിവരാജൻ കോവിലാഴികം,മയ്യനാട്✍ ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്തും ചെമ്മെചാന്ദ്രായണം നോറ്റും വന്നസന്ധ്യേചിത്രാർപ്പിതയാമൊരപ്‌സരസോ,വശ്യേചിത്രരഥൻതന്റെ പ്രേയസിയോ! നിസ്തുലേ നിന്നുടെ നീലവേണിക്കെട്ടിൽനിവൃതം പുതയ്ക്കുന്നതാരു സന്ധ്യേതേജസ്വിനി തുഷ്‌ടിദായികേ മോഹിനിതുംഗീശനോടു നീ പിണക്കമാണോ പകലിരവു,മദ്ധ്യാഹ്നമൊക്കെയും കണ്ടിട്ടുംഅത്താഴപ്പൂജയ്ക്കു മുന്നേ മറഞ്ഞതോ .തമസ്സും നിശീഥവും യെത്തുന്നതിൻമുന്നേയാത്രാമൊഴിചൊല്ലിയെന്തേ മറഞ്ഞുനീ . വാനത്തെയമ്പിളിയ്ക്കുമ്മ കൊടുത്തവൾതാരകക്കുഞ്ഞുങ്ങളെപ്പെറ്റെടുത്തവൾ.ശാസിച്ചുശാസിച്ചു…
