ഒരു ഗുരുവിൻ്റെ ആത്മ സംഘർഷത്തിലെ ഒരേട്🌿
രചന : കമാൽ കണ്ണിമറ്റം✍ ‘കൊന്നിടും നിന്നെ ഞാൻ’ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !എൻ അഭിലാഷകർമ,മായതുണ്ടാകണം!നിർവികാരത്വമാംമൗനപ്പുതപ്പുമായ്,കസാലപ്പുറം ചാരികാത്തിരിക്കുന്നുഞാൻ!നിൻകയ്യിനാൽതന്നെയെൻമരണം,നാട് നടുങ്ങണം!ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽജനമനം തരിച്ചു നിശ്ചലമാകണം!എന്തുകൊ,ണ്ടെന്തുകൊണ്ടെന്നുള്ള ചിന്തയുയരണം…നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾനിറഞ്ഞു നുരയണം!പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെദൃശ്യമാനമാക്കിയതുകണ്ടൊട്ടുമമ്പരപ്പെടാതെൻ്റെലോകരേ, കൊല്ലുവാൻ കൊലക്കത്തിതേടുന്ന തലമുറയാണിന്നിവിടുത്തെഭാവിത്തുടർച്ചകൾ!ശിശ്യരിലൊരാളെയൊന്ന്നോക്കിയാൽ, ശാസിച്ചാൽ.ദേഹത്ത് തൊട്ടാ,ലാരാത്രിനിദ്രാവിഹീനരായ് മാറുന്നഗുരുക്കളുടെ ശോക…